---
title: "കൂത്തുപറമ്പ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയന്തി രാജന്റെ പ്രചാരണം ശക്തം ; വോട്ടഭ്യർത്ഥനയുമായി സ്ഥാനാർത്ഥി എൻ എ എം കോളേജിൽ"
english_title: "UDF candidate Jayanthi Rajan's campaign in Koothuparamba constituency is strong; Candidate at NAM College seeking votes"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349572/udf-candidate-jayanthi-rajans-campaign-in-koothuparamba-constituency-is-strong-candidate-at-nam-college-seeking-votes"
published_at: "2026-03-25T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3706880a51_Untitled-1_copy.jpg"
keywords: []
---

# കൂത്തുപറമ്പ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയന്തി രാജന്റെ പ്രചാരണം ശക്തം ; വോട്ടഭ്യർത്ഥനയുമായി സ്ഥാനാർത്ഥി എൻ എ എം കോളേജിൽ

> **Lead Summary:** കൂത്തുപറമ്പ്: നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നോടിയായി കൂത്തുപറമ്പ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയന്തി രാജന്റെ തിരഞ്ഞെടുപ്പ് പര്യടനം ശക്തമായി തുടരുന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകരെയും പൊതുജനങ്ങളെയും നേരിൽ കണ്ടുമുട്ടിയുള്ള പ്രചാരണമാണ് പുരോഗമിക്കുന്നത്.

## Article Content

കൂത്തുപറമ്പ്: നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നോടിയായി കൂത്തുപറമ്പ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയന്തി രാജന്റെ തിരഞ്ഞെടുപ്പ് പര്യടനം ശക്തമായി തുടരുന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകരെയും പൊതുജനങ്ങളെയും നേരിൽ കണ്ടുമുട്ടിയുള്ള പ്രചാരണമാണ് പുരോഗമിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തി. വിദ്യാർത്ഥികളും അധ്യാപകരുമായും ആശയവിനിമയം നടത്തിയ ജയന്തി രാജൻ, വിദ്യാഭ്യാസ മേഖലയിലെ വികസനവും യുവജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതുമാണ് പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കി.

മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ സാധ്യതകൾ വർധിപ്പിക്കൽ, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളുടെ പുരോഗതി എന്നിവ മുൻനിർത്തിയാണ് പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അവർ പറഞ്ഞു.

പര്യടനത്തിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ സ്വീകരണ പരിപാടികളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. പ്രവർത്തകരുടെ ആവേശകരമായ പങ്കാളിത്തം പ്രചാരണത്തിന് ഊർജം പകരുന്നതായാണ് വിലയിരുത്തൽ.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് മണ്ഡലത്തിൽ യുഡിഎഫ് മികച്ച വിജയം കൈവരിക്കുമെന്ന് നേതാക്കളും പ്രവർത്തകരും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349572/udf-candidate-jayanthi-rajans-campaign-in-koothuparamba-constituency-is-strong-candidate-at-nam-college-seeking-votes)