---
title: "പാനൂരിൽ സ്കൂൾ വിട്ട് വരുമ്പോൾ  രണ്ടാം ക്ലാസുകാരിയെ  തെരുവുനായക്കൂട്ടം അക്രമിച്ചു ; ജീവൻ പണയം വെച്ച് ഓടി രക്ഷപ്പെടുന്ന കുട്ടിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ ശ്വാസമടക്കിടിച്ച് കണ്ട് നാട്ടുകാർ"
english_title: "A second-grade girl was attacked by a pack of stray dogs while returning from school in Panur; Locals were left breathless after watching the CCTV footage of the child running away, risking her life."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349494/a-second-grade-girl-was-attacked-by-a-pack-of-stray-dogs-while-returning-from-school-in-panur-locals-were-left-breathless-after-watching-the-cctv-footage-of-the-child-running-away-risking-her-life"
published_at: "2026-03-24T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c29017aae74_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ സ്കൂൾ വിട്ട് വരുമ്പോൾ  രണ്ടാം ക്ലാസുകാരിയെ  തെരുവുനായക്കൂട്ടം അക്രമിച്ചു ; ജീവൻ പണയം വെച്ച് ഓടി രക്ഷപ്പെടുന്ന കുട്ടിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ ശ്വാസമടക്കിടിച്ച് കണ്ട് നാട്ടുകാർ

> **Lead Summary:** പാനൂർ : പാനൂരിൽ സ്കൂൾ വിട്ട് വരുമ്പോൾ രണ്ടാം ക്ലാസുകാരിയെ തെരുവുനായക്കൂട്ടം അക്രമിച്ചു. പാനൂരിനടുത്ത് ചെണ്ടയാട് മാവിലേരി തവക്കൽ ഹൗസിൽ നാസറിന്റെ മകൾ ആയിഷ ഫർഹയാണ് ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യു.പി സ്കൂളിലെ രണ്ടാം ക്ലാസുകാരിയായ ആയിഷ ഫർഹ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തെരുവുനായക്കൂട്ടം ആക്രമിച്ചത്.

## Article Content

പാനൂർ : പാനൂരിൽ സ്കൂൾ വിട്ട് വരുമ്പോൾ രണ്ടാം ക്ലാസുകാരിയെ തെരുവുനായക്കൂട്ടം അക്രമിച്ചു. പാനൂരിനടുത്ത് ചെണ്ടയാട് മാവിലേരി തവക്കൽ ഹൗസിൽ നാസറിന്റെ മകൾ ആയിഷ ഫർഹയാണ് ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. ചെണ്ടയാട് അബ്ദുറഹ്മാൻ സ്മാരക യു.പി സ്കൂളിലെ രണ്ടാം ക്ലാസുകാരിയായ ആയിഷ ഫർഹ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തെരുവുനായക്കൂട്ടം ആക്രമിച്ചത്.

കുഞ്ഞിന്റെ നിലവിളി കേട്ട് ഉമ്മയടക്കമുള്ളവർ ഓടിയെത്തിയതോടെ നായകൾ പിൻവാങ്ങുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ വസ്ത്രങ്ങൾ നായക്കൂട്ടം കടിച്ചു കീറിയെങ്കിലും ശരീരത്തിൽ ഒരുപോലും പരിക്ക് സംഭവിക്കാതിരുന്നത് അത്ഭുതകരമായ രക്ഷപ്പെടലായി മാറി.

സംഭവം പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. തെരുവുനായ ശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിക്കുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349494/a-second-grade-girl-was-attacked-by-a-pack-of-stray-dogs-while-returning-from-school-in-panur-locals-were-left-breathless-after-watching-the-cctv-footage-of-the-child-running-away-risking-her-life)