---
title: "കൂത്ത്പറമ്പ് മണ്ഡലത്തിലെ വികസന മുരടിപ്പിന് അറുതി വരുത്തുമെന്ന്  ഷാഫി പറമ്പിൽഎം പി ; യുഡിഎഫ് കൂത്തുപറമ്പ് മണ്ഡലം കൺവെൻഷൻ പാനൂരിൽ നടന്നു "
english_title: "Shafi Parambil MP says he will put an end to the developmental stagnation in Koothuparamba constituency; UDF Koothuparamba constituency convention held in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349407/shafi-parambil-mp-says-he-will-put-an-end-to-the-developmental-stagnation-in-koothuparamba-constituency-udf-koothuparamba-constituency-convention-held-in-panoor"
published_at: "2026-03-24T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c22c5bd6038_Untitled-1_copy.jpg"
keywords: []
---

# കൂത്ത്പറമ്പ് മണ്ഡലത്തിലെ വികസന മുരടിപ്പിന് അറുതി വരുത്തുമെന്ന്  ഷാഫി പറമ്പിൽഎം പി ; യുഡിഎഫ് കൂത്തുപറമ്പ് മണ്ഡലം കൺവെൻഷൻ പാനൂരിൽ നടന്നു 

> **Lead Summary:** പാനൂർ : യുഡിഎഫ് കൂത്തുപറമ്പ് മണ്ഡലം കൺവെൻഷൻ പാനൂരിൽ നടന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ട് സoസ്ഥാനത്ത് ഭരണത്തിൻ്റെ ഭാഗമായി മണ്ഡലത്തെ പ്രതിനിധീകരിച്ച് മന്ത്രിയും എം എൽ എ യും ഒക്കെ ഉണ്ടായിട്ടും മണ്ഡലത്തിൽ എടുത്ത് കാണിക്കാൻ പറ്റാത്ത ഒരു വികസന പ്രവർത്തനവും നടത്താത കൂത്തുപറമ്പിൽ ഇടത് മുന്നണിയുടെ വികസന വിരുദ്ധതക്ക് അറുതി വരുത്താനുള്ള തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്നും കൂത്തുപറമ്പിൽജനാധിപത്യ മുന്നണിക്ക് അനുകൂലമായ വിധി എഴുത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.യു ഡി എഫ് കൂത്തുപറമ്പ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

പാനൂർ : യുഡിഎഫ് കൂത്തുപറമ്പ് മണ്ഡലം കൺവെൻഷൻ പാനൂരിൽ നടന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ട് സoസ്ഥാനത്ത് ഭരണത്തിൻ്റെ ഭാഗമായി മണ്ഡലത്തെ പ്രതിനിധീകരിച്ച് മന്ത്രിയും എം എൽ എ യും ഒക്കെ ഉണ്ടായിട്ടും മണ്ഡലത്തിൽ എടുത്ത് കാണിക്കാൻ പറ്റാത്ത ഒരു വികസന പ്രവർത്തനവും നടത്താത കൂത്തുപറമ്പിൽ ഇടത് മുന്നണിയുടെ വികസന വിരുദ്ധതക്ക് അറുതി വരുത്താനുള്ള തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്നും കൂത്തുപറമ്പിൽജനാധിപത്യ മുന്നണിക്ക് അനുകൂലമായ വിധി എഴുത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.യു ഡി എഫ് കൂത്തുപറമ്പ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 യു ഡി എഫ് മണ്ഡലം ചെയർമാൻ പി. പി. എ. സലാം അധ്യക്ഷനായി.മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ബാസലിശിഹാബ് തങ്ങൾ ചടങ്ങിൽ മുഖ്യാതിഥിയായി.പത്ത് വർഷത്തെ കേരളത്തിലെ ഇടതിൻ്റെ ദുർഭരണം ജനം മടുത്തിരിക്കുകയാണെന്നും കേരളത്തിൽ വികസന വിപ്ലവം സൃഷ്ടിക്കാൻ ഐക്യജനാധിപത്യ മുന്നണിക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും അധികാരo നിലനിർത്താൻ വേണ്ടി ഇടത് മുന്നണി നടത്തുന്ന എല്ലാ ഹീനശ്രമങ്ങളും കരുതി ഇരിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

അബ്ദുറഹ് മാൻ കല്ലായി, സ്ഥാനാർത്ഥി ജയന്തിരാജൻ ,യു ഡി എഫ് തലശ്ശേരി മണ്ഡലം സ്ഥാനാർത്ഥി കെ. പി. സാജു,വി. എ. നാരായണൻ,സജീവ് മാറോളി,സി. കെ. സുബൈർ,വി. സുരേന്ദ്രൻ മാസ്റ്റർ,

മഹമൂദ് കടവത്തൂർ, അൻസാരി തില്ലങ്കേരി,ടി. പി. മുസ്തഫ,പി. പി. എ. സലാം,പി പി എ ഹമീദ്,വി. നാസർ മാസ്റ്റർ,പി. കെ. ഷാഹുൽ ഹമീദ്,സന്തോഷ് കണ്ണം വെള്ളി,ഹരിദാസ് മോകേരി, കെ. പി. ഹാഷിം, സി.ജി. തങ്കച്ചൻ,എൻ. എ. റഫീഖ്,കെ. പ്രഭാകരൻ, വള്ളിൽ നാരായണൻ,എം. സി. അതുൽ,സി. കെ. സഹജൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349407/shafi-parambil-mp-says-he-will-put-an-end-to-the-developmental-stagnation-in-koothuparamba-constituency-udf-koothuparamba-constituency-convention-held-in-panoor)