---
title: "കേരളത്തിൽ മുഖ്യമന്ത്രി ആരാകണമെന്ന് എൻഡിഎ തീരുമാനിക്കുമെന്ന്   എ.പി. അബ്ദുള്ളക്കുട്ടി ; എൻഡിഎ കൂത്ത്പറമ്പ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ പാനൂരിൽ നടന്നു"
english_title: "AP Abdullakutty says NDA will decide who will be the Chief Minister of Kerala; NDA Koothparamba constituency election convention held in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349332/ap-abdullakutty-says-nda-will-decide-who-will-be-the-chief-minister-of-kerala-nda-koothparamba-constituency-election-convention-held-in-panur"
published_at: "2026-03-23T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c1597f0e71b_Untitled-4_copy.jpg"
keywords: []
---

# കേരളത്തിൽ മുഖ്യമന്ത്രി ആരാകണമെന്ന് എൻഡിഎ തീരുമാനിക്കുമെന്ന്   എ.പി. അബ്ദുള്ളക്കുട്ടി ; എൻഡിഎ കൂത്ത്പറമ്പ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ പാനൂരിൽ നടന്നു

> **Lead Summary:** പാനൂർ: കേരളത്തിൽ എൻ ഡി എ ചരിത്ര വിജയം നേടുമെന്ന് ബി.ജെ.പി. അഖിലേന്ത്യ വൈസ് പ്രസിഡണ്ട് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ ചേർന്ന എൻ ഡി എ കൂത്തുപറമ്പ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

പാനൂർ: കേരളത്തിൽ എൻ ഡി എ ചരിത്ര വിജയം നേടുമെന്ന് ബി.ജെ.പി. അഖിലേന്ത്യ വൈസ് പ്രസിഡണ്ട് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ ചേർന്ന എൻ ഡി എ കൂത്തുപറമ്പ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ മുഖ്യമന്ത്രി ആരാകണമെന്ന് ബിജെപി തീരുമാനിക്കും. യു പി എ സർക്കാർ ഭരിക്കുമ്പോൾ 12 ലക്ഷം കോടി രൂപയുടെ അഴിമതികളാണ് നടത്തിയത്. എൻ ഡി എ സർക്കാർ ഒരു നയ പൈസയുടെ അഴിമതി നടത്തിയിട്ടില്ല. കഴിഞ്ഞ ബജറ്റിൽ 12 ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിന് നീക്കിവെച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ നടത്തിയ വികസന വിപ്ലവത്തിന് കാരണം അഴിമതി നടന്നില്ല എന്നുള്ളതാണ്.

ഭവനങ്ങളിൽ അച്ഛനും അമ്മയും സിപിഎം പ്രവർത്തകരാണെങ്കിൽ മക്കൾ നരേന്ദ്ര മോദിയെ പിന്തുണക്കുന്നവരാണ്. കേരളത്തിൽ അഴിമതി വിരുദ്ധ വികാരം നിലനിൽക്കുന്നു. എൽഡിഎഫും യുഡിഎഫും വികസനവിരുദ്ധ രാഷ്ട്രീയത്തിൻ്റെ വക്താക്കളാണ്. വയനാട് ടൗൺഷിപ്പ് നിർമ്മിച്ചത് കേന്ദ്രസഹായത്തിലാണ്. കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം. യുവജനങ്ങളെ കേരളത്തിൽ നിലനിർത്താൻ കേരളത്തിൽ എൻഡിഎ സർക്കാർ വരണം. അദ്ദേഹം തുടർന്ന് പറഞ്ഞു.

ചടങ്ങിൽ ബി ജെ പി സംസ്ഥാന സമിതി അംഗം വി.പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാന സമിതി അംഗം പി.സത്യപ്രകാശ്, മേഖല സെക്രട്ടറി കെ.കെ. ധനഞ്ജയൻ, ബിജെപി ജില്ല വൈസ് പ്രസിഡണ്ട്മ സി.കെ. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, യുവമോർച്ച ജില്ല പ്രസിഡണ്ട് അർജുൻ വാസുദേവ് എന്നിവർ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിസണ്ട് സി. പി. സംഗീത, ജില്ല സിക്രട്ടറി സുധ വാസു, സംസ്ഥാന കൗൺസിൽ അംഗം എ. സജീവൻ, പട്ടികജാതി മോർച്ച സംസ്ഥാന സിക്രട്ടറി ഇ.പി. ബിജു, സി.കെ. സുരേഷ് ബാബു എന്നിവർ സംബന്ധിച്ചു. പാനൂർ മണ്ഡലം പ്രസിഡണ്ട് കെ.സി.വിഷ്ണു സ്വാഗതവും കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് ഷംജിത്ത് പാട്യം നന്ദിയും പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി പി. സത്യപ്രകാശ് (മണ്ഡലം ഇൻചാർജ്), വി.പി. സുരേന്ദ്രൻ (കൺവീനർ),

വിനേഷ് ബാബു കുക്കോത്ത്, രജീഷ് കുമാർ (കൊ കൺവീനർമാർ), സി.കെ. കുഞ്ഞിക്കണ്ണൻ (ചീഫ് ഏജൻ്റ്), എൻ ശശിധരൻ (സ്ഥാനാർത്ഥി ഇൻ ചാർജ്) എന്നിവരെ തിര ഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349332/ap-abdullakutty-says-nda-will-decide-who-will-be-the-chief-minister-of-kerala-nda-koothparamba-constituency-election-convention-held-in-panur)