---
title: "എരഞ്ഞോളി ചുങ്കത്ത് കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ലോറി  മറിഞ്ഞു. ;  അപകടത്തിൽ സമീപത്തെ ഹോട്ടലിനും കേട്പാട്, ഒഴിവായത് വൻ അപകടം"
english_title: "A car and a tipper lorry collided at the Eranjoli toll plaza, causing the lorry to overturn; a nearby hotel was also damaged in the accident, but a major accident was averted."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349321/a-car-and-a-tipper-lorry-collided-at-the-eranjoli-toll-plaza-causing-the-lorry-to-overturn-a-nearby-hotel-was-also-damaged-in-the-accident-but-a-major-accident-was-averted"
published_at: "2026-03-23T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c14c4c225f5_Untitled-3_copy.jpg"
keywords: []
---

# എരഞ്ഞോളി ചുങ്കത്ത് കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ലോറി  മറിഞ്ഞു. ;  അപകടത്തിൽ സമീപത്തെ ഹോട്ടലിനും കേട്പാട്, ഒഴിവായത് വൻ അപകടം

> **Lead Summary:** പാനൂർ : എരഞ്ഞോളി ചുങ്കത്ത് കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ലോറി മറിഞ്ഞു . ഇന്ന് വൈകീട്ട് 4 മണി ഓടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ വശം തെറ്റിച്ചെത്തിയ KL 58 AL 4186 നമ്പർ കാർ KL 58 C 6444ടിപ്പർ ലോറിയിലിടിക്കുകയായിരുന്നു.

## Article Content

പാനൂർ : എരഞ്ഞോളി ചുങ്കത്ത് കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ലോറി മറിഞ്ഞു . ഇന്ന് വൈകീട്ട് 4 മണി ഓടെയാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ വശം തെറ്റിച്ചെത്തിയ KL 58 AL 4186 നമ്പർ കാർ KL 58 C 6444ടിപ്പർ ലോറിയിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ലോറിയുടെ പിൻ ഭാഗം സമീപത്തെ ഹോട്ടൽ നന്ദനത്തിന്റെ ഷട്ടർ ഉൾപ്പടെയുള്ള ഭാഗത്തിടിച്ച് മറിയുകയായിരുന്നു. ഹോട്ടലിനും കേടുപാടുണ്ടായി.

ടിപ്പറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. ഇരുവാഹനങ്ങളിലെയും ഡ്രൈവർമാരടക്കം പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. തലനാരിഴക്കാണ് വൻ അപകടമൊഴിവായത്. അപകടത്തിൽ പെട്ട വാഹനങ്ങൾ പിന്നീട് പൊലീസ് ക്രെയിൻ ഉപയോഗിച്ച് സ്ഥലത്തു നിന്നും നീക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349321/a-car-and-a-tipper-lorry-collided-at-the-eranjoli-toll-plaza-causing-the-lorry-to-overturn-a-nearby-hotel-was-also-damaged-in-the-accident-but-a-major-accident-was-averted)