---
title: "കോഴിക്കോട് കൺട്രോൺ റൂമിലെ സിവിൽ പൊലീസ് ഓഫീസർ ട്രെയിൻ തട്ടി മരിച്ച നിലയിൽ"
english_title: "Civil police officer at Kozhikode control room dies after being hit by train"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349280/civil-police-officer-at-kozhikode-control-room-dies-after-being-hit-by-train"
published_at: "2026-03-23T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c10f142712f_Untitled-3_copy.jpg"
keywords: []
---

# കോഴിക്കോട് കൺട്രോൺ റൂമിലെ സിവിൽ പൊലീസ് ഓഫീസർ ട്രെയിൻ തട്ടി മരിച്ച നിലയിൽ

> **Lead Summary:** പൊലീസുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫിസർ കുന്നമംഗലം പിലാശ്ശേരി കളരിക്കണ്ടി കണയം പറമ്പത്ത് ഷജുൽ ആണ് മരിച്ചത്.

## Article Content

പൊലീസുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫിസർ കുന്നമംഗലം പിലാശ്ശേരി കളരിക്കണ്ടി കണയം പറമ്പത്ത് ഷജുൽ ആണ് മരിച്ചത്.

പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ വെള്ളയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെ റെയിൽവേ പാളത്തിലാണ് ഷജുൽ ട്രെയിൻ തട്ടി മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടക്കാവ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349280/civil-police-officer-at-kozhikode-control-room-dies-after-being-hit-by-train)