---
title: "മാഹിയിൽ മത്സരിക്കുന്ന മുഹമ്മദ് സമീൽ കാസിമിന്റെ നാമനിർദ്ദേശ പത്രിക നിരസിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി"
english_title: "PK Kunhalikutty wants the nomination of Muhammed Sameel Kasim, who is contesting in Mahe, to be rejected."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349264/pk-kunhalikutty-wants-the-nomination-of-muhammed-sameel-kasim-who-is-contesting-in-mahe-to-be-rejected"
published_at: "2026-03-23T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c1030d51e04_Untitled-4_copy.jpg"
keywords: []
---

# മാഹിയിൽ മത്സരിക്കുന്ന മുഹമ്മദ് സമീൽ കാസിമിന്റെ നാമനിർദ്ദേശ പത്രിക നിരസിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

> **Lead Summary:** മാഹി നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നതിനായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ പേരിൽ സ്ഥാനാർത്ഥിയായി നാമനിർദേശം നൽകിയ മുഹമ്മദ് സമീൽ കാസിമിന് എ ആൻ്റ് ബി ഫോമുകൾ ഒപ്പിട്ട് നൽകിയിട്ടുണ്ടെന്ന് പുതുച്ചേരി നിയമസഭ റിട്ടേണിംഗ് ഓഫീസറെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

## Article Content

മാഹി നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നതിനായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ പേരിൽ സ്ഥാനാർത്ഥിയായി നാമനിർദേശം നൽകിയ മുഹമ്മദ് സമീൽ കാസിമിന് എ ആൻ്റ് ബി ഫോമുകൾ ഒപ്പിട്ട് നൽകിയിട്ടുണ്ടെന്ന് പുതുച്ചേരി നിയമസഭ റിട്ടേണിംഗ് ഓഫീസറെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ഈ സാഹചര്യത്തിൽ, അദ്ദേഹം സമർപ്പിച്ച നാമനിർദ്ദേശം അവഗണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഫോമുകൾ പാർട്ടിയുടെ അധികാരപ്പെടുത്തിയ ആളുടെ മേൽനോട്ടത്തിലാണ് ഒപ്പിട്ടത്. ആകയാൽ മാഹിയിൽ നിന്ന് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എന്റെ പാർട്ടിയായ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ഒരു സ്ഥാനാർത്ഥിയെയും നിർത്തുന്നില്ലെന്നും ലീഗിന്റെ പേരിൽ ഏതെങ്കിലും സ്ഥാനാർത്ഥി സമർപ്പിച്ച നാമനിർദ്ദേശം ഉടനടി നിരസിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349264/pk-kunhalikutty-wants-the-nomination-of-muhammed-sameel-kasim-who-is-contesting-in-mahe-to-be-rejected)