---
title: "രണ്ടര മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ; 1 ലക്ഷത്തിന് തൊട്ടരികിൽ സ്വ‍‌ർണ വില"
english_title: "Gold price nears 1 lakh rupees; lowest in two and a half months"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349230/gold-price-nears-1-lakh-rupees-lowest-in-two-and-a-half-months"
published_at: "2026-03-23T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0df498d65e_Untitled-2_copy.jpg"
keywords: []
---

# രണ്ടര മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ; 1 ലക്ഷത്തിന് തൊട്ടരികിൽ സ്വ‍‌ർണ വില

> **Lead Summary:** സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22കാരറ്റ് 1 ഗ്രാം സ്വ‍‌ർണത്തിന് 12,835 രൂപയാണ് വില വരുന്നത്. അതായത് 22 കാരറ്റ് ഒരു പവൻ സ്വ‍‌ർണത്തിന് 1,02,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിൽ ​ഗ്രാമിന് 545 രൂപയും, പവന് 4360 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്.

## Article Content

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വൻ ഇടിവ്. ഇന്ന് കേരളത്തിൽ 22കാരറ്റ് 1 ഗ്രാം സ്വ‍‌ർണത്തിന് 12,835 രൂപയാണ് വില വരുന്നത്. അതായത് 22 കാരറ്റ് ഒരു പവൻ സ്വ‍‌ർണത്തിന് 1,02,680 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിൽ ​ഗ്രാമിന് 545 രൂപയും, പവന് 4360 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്.

മാ‌‌ർച്ച് 21ന് അതായത് ശനിയാഴ്ച്ച 1,07,040 രൂപയായിരുന്നു 1 പവൻ സ്വ‌ർണത്തിന്റെ വില. ഇന്നലെ ഞായറാഴ്ച്ച വിപണിയിൽ വില മാറ്റമുണ്ടായില്ല. ഇങ്ങനെ കുത്തനെ കുറയുകയായിരുന്നു. ഇക്കഴിഞ്ഞ ജനുവരി മാസത്തിലെ തുടക്കത്തിലെ വിലയോട് അടുക്കുകയാണ് ഈ ട്രെന്റിൽ സ്വ‍‌ർണ വില.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349230/gold-price-nears-1-lakh-rupees-lowest-in-two-and-a-half-months)