---
title: "കൂത്ത്പറമ്പ് മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി എൻഡിഎ സ്ഥാനാർത്ഥി"
english_title: "NDA candidate intensifies campaign activities in Koothparamba constituency"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349222/nda-candidate-intensifies-campaign-activities-in-koothparamba-constituency"
published_at: "2026-03-23T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0da1f5c2ad_Untitled-3_copy.jpg"
keywords: []
---

# കൂത്ത്പറമ്പ് മണ്ഡലത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി എൻഡിഎ സ്ഥാനാർത്ഥി

> **Lead Summary:** പ്രചാരണം സജീവമാക്കി എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷിജിലാൽ. കൂത്തുപറമ്പ് നിയോജകമണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷിജിലാലിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് ആവേശോജ്വല തുടക്കം.

## Article Content

പ്രചാരണം സജീവമാക്കി എൻഡിഎ സ്ഥാനാർത്ഥി അഡ്വ ഷിജിലാൽ. കൂത്തുപറമ്പ് നിയോജകമണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി അഡ്വ ഷിജിലാലിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് ആവേശോജ്വല തുടക്കം.

സ്വർഗ്ഗീയ മൊകേരി കെ.ടി. ജയകൃഷ്ണൻ മാസ്റ്റർ,എബിവിപി നേതാവ് പത്തായക്കുന്നിലെ സ്വർഗീയ വി.എ. ഗംഗാധരൻ, പാനൂർ അഡ്വ വത്സരാജ് കുറുപ്പ്, പെരിങ്ങളം എം.ടി.കെ കരുണൻ, പൊയിലൂർ കെ.പി. കുഞ്ഞിരാമൻ തുടങ്ങി മണ്ഡലത്തിലെ മുഴുവൻ ബലിദാനികളുടെയും സ്മൃതിമണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി.

മണ്ഡലത്തിലെ ആദ്യകാല പ്രവർത്തകരെ ഗൃഹങ്ങളിൽ എത്തി സന്ദർശിച്ചു.മൺമറഞ്ഞുപോയ നേതാക്കളുടെ ബന്ധുക്കളെ സന്ദർശിച്ചു.മുതിർന്ന പ്രവർത്തകരെയും വിശ്രമ ജീവിതം നയിക്കുന്നവരെയും സന്ദർശിച്ച് അനുഗ്രഹം വാങ്ങി.വിവിധ ക്ഷേത്രങ്ങളിൽ എത്തി ദർശനം നടത്തി.യുവാക്കൾക്കും പ്രായമേറിയവർക്കും ഏറെ സ്വീകാര്യനാണ് അഡ്വ ഷിജിലാൽ.

അഡ്വ ഷിജിലാലിൻ്റെ ആദ്യഘട്ട മണ്ഡലം പ്രചരണ പര്യടന പരിപാടി 25, 26 തീയതികളിൽ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349222/nda-candidate-intensifies-campaign-activities-in-koothparamba-constituency)