---
title: "കൂരാച്ചുണ്ട് മണ്ടോപ്പാറയില്‍ കാട്ടാന കൃഷി നശിപ്പിച്ചു"
english_title: "Wild elephants destroyed crops in Koorachundu Mandopara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349218/wild-elephants-destroyed-crops-in-koorachundu-mandopara"
published_at: "2026-03-23T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0d751499d7_Untitled-2_copy.jpg"
keywords: []
---

# കൂരാച്ചുണ്ട് മണ്ടോപ്പാറയില്‍ കാട്ടാന കൃഷി നശിപ്പിച്ചു

> **Lead Summary:** കൂരാച്ചുണ്ട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മണ്ടോപ്പാറ മേഖലയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കര്‍ഷകമായ കല്ലറയ്ക്കല്‍ ടോമി, കല്ലറയ്ക്കല്‍ അപ്പച്ചന്‍ എ ന്നിവരുടെ കൃഷിയിടത്തിലെ വാഴകൃഷിയാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടനകള്‍ നശിപ്പിച്ചത്. വനത്തില്‍ നിന്നും ഈ മേഖലയിലെ ഡാം റിസര്‍വോയര്‍ നീന്തിക്കടന്നാണ് കാട്ടാനകള്‍ കൃഷിയിടത്തില്‍ പ്രവേശിക്കുന്നത്.

## Article Content

കൂരാച്ചുണ്ട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് മണ്ടോപ്പാറ മേഖലയില്‍ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കര്‍ഷകമായ കല്ലറയ്ക്കല്‍ ടോമി, കല്ലറയ്ക്കല്‍ അപ്പച്ചന്‍ എ ന്നിവരുടെ കൃഷിയിടത്തിലെ വാഴകൃഷിയാണ് കഴിഞ്ഞ ദിവസം രാത്രി കാട്ടനകള്‍ നശിപ്പിച്ചത്. വനത്തില്‍ നിന്നും ഈ മേഖലയിലെ ഡാം റിസര്‍വോയര്‍ നീന്തിക്കടന്നാണ് കാട്ടാനകള്‍ കൃഷിയിടത്തില്‍ പ്രവേശിക്കുന്നത്.

കാട്ടാനകളെ പ്രതിരോധിക്കാന്‍* ഹെന്‍സിംഗ് സംവിധാനങ്ങള്‍ ഇല്ലാത്തതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. അടുത്ത നാളുകളില്‍ സമീപപ്രദേശങ്ങളിലും കാട്ടാനശല്യം ഉണ്ടായിട്ടുണ്ട്. കാട്ടാനശല്യത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള സോളാര്‍ തൂക്കുവേലി പദ്ധതി എത്രയും വേഗത്തില്‍ നടപ്പാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്ന കൃഷിനാശം വിതച്ചപ്രദേശം പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശേരി, ബ്ലോക്ക് പഞ്ചായത്തത് അംഗം അരുണ്‍ണ്‍ ജോസ്, വാര്‍ഡ് മെമ്പര്‍ സണ്ണി ജോസഫ് കാനാട്ട്, പഞ്ചായത്തംഗം ബിന്ദു മോള്‍ കളപ്പുരയ്ക്കല്‍, സന്ദീപ് കളപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349218/wild-elephants-destroyed-crops-in-koorachundu-mandopara)