---
title: "മാഹി നിയമസഭാ മണ്ഡലം  എൻഡിഎ സ്ഥാനാർത്ഥി  അംഗവളപ്പിൽ ദിനേശൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും"
english_title: "Mahe Assembly Constituency NDA candidate Dinesan will file his nomination papers tomorrow at the Ambavalapalli."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349155/mahe-assembly-constituency-nda-candidate-dinesan-will-file-his-nomination-papers-tomorrow-at-the-ambavalapalli"
published_at: "2026-03-22T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c00d2ec2317_Untitled-3_copy.jpg"
keywords: []
---

# മാഹി നിയമസഭാ മണ്ഡലം  എൻഡിഎ സ്ഥാനാർത്ഥി  അംഗവളപ്പിൽ ദിനേശൻ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും

> **Lead Summary:** മാഹി നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായ അംഗവളപ്പിൽ ദിനേശൻ നാളെ രാവിലെ 10.30ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഭാരതീയ ജനതാ പാർട്ടി പുതുച്ചേരി സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻകുമാർ, മാഹി മണ്ഡലം പ്രഭാരി ദുരൈ ഗണേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പത്രിക സമർപ്പണം.

## Article Content

മാഹി നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായ അംഗവളപ്പിൽ ദിനേശൻ നാളെ രാവിലെ 10.30ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഭാരതീയ ജനതാ പാർട്ടി പുതുച്ചേരി സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻകുമാർ, മാഹി മണ്ഡലം പ്രഭാരി ദുരൈ ഗണേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും പത്രിക സമർപ്പണം.

വരണാധികാരിയായ അങ്കിത് കുമാർ (ഐ.എ.എസ്) മുമ്പാകെയാണ് പത്രിക നൽകുക. രാവിലെ 10 മണിക്ക് മാഹി മുനിസിപ്പൽ മൈതാനത്തിൽ നിന്ന് ആരംഭിക്കുന്ന അനുഗമന ഘോഷയാത്രയോടെയാണ് സ്ഥാനാർഥി പത്രിക സമർപ്പണത്തിന് എത്തുക. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകരും നേതാക്കളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349155/mahe-assembly-constituency-nda-candidate-dinesan-will-file-his-nomination-papers-tomorrow-at-the-ambavalapalli)