---
title: "ചമ്പാട് അരയാക്കൂലിൽ യുഡിഎഫ് പന്ന്യന്നൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി"
english_title: "UDF Pannyannur Panchayat election convention held in Arayakul, Chambad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349145/udf-pannyannur-panchayat-election-convention-held-in-arayakul-chambad"
published_at: "2026-03-22T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bff02883dd9_Untitled-2_copy.jpg"
keywords: []
---

# ചമ്പാട് അരയാക്കൂലിൽ യുഡിഎഫ് പന്ന്യന്നൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

> **Lead Summary:** ചമ്പാട്: ചമ്പാട് അരയാക്കൂലിൽ യുഡിഎഫ് പന്ന്യന്നൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. മുൻ കെ.പി.സി.സി സി അംഗം വി. സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

ചമ്പാട്: ചമ്പാട് അരയാക്കൂലിൽ യുഡിഎഫ് പന്ന്യന്നൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. മുൻ കെ.പി.സി.സി സി അംഗം വി. സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. കെ.എ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ചെയർമാൻ പി.കെ ഹനീഫ അധ്യക്ഷനായി. അഡ്വ.സി.ജി അരുൺ, കെ.ശശിധരൻ, കെ. ടി.പി പ്രേമനാഥൻ മാസ്റ്റർ, ടി.ആർ.സി അടിയോടി, കെ.പി ഭാർഗവൻ മാസ്റ്റർ, ഷാഹിദ് മേക്കുന്ന്, കുന്നോത്ത് പവിത്രൻ, പള്ളിക്കണ്ടി, കാവിൽ മഹമൂദ്,എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349145/udf-pannyannur-panchayat-election-convention-held-in-arayakul-chambad)