---
title: "പാനൂരിൽ ഭീതി പരത്തി  തെരുവുനായ ; കുട്ടികളടക്കം നിരവധി പേർക്ക് കടിയേറ്റു, പ്രഭാത നടത്തക്കാരുൾപ്പടെ  ജാഗ്രത പാലിക്കണം"
english_title: "Stray dog ​​spreads fear in Panur; Many people, including children, bitten, morning walkers should be careful"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/349044/stray-dog-spreads-fear-in-panur-many-people-including-children-bitten-morning-walkers-should-be-careful"
published_at: "2026-03-21T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bece9cd1e07_Untitled-6_copy.jpg"
keywords: []
---

# പാനൂരിൽ ഭീതി പരത്തി  തെരുവുനായ ; കുട്ടികളടക്കം നിരവധി പേർക്ക് കടിയേറ്റു, പ്രഭാത നടത്തക്കാരുൾപ്പടെ  ജാഗ്രത പാലിക്കണം

> **Lead Summary:** പാനൂർ: പാനൂർ നഗരസഭയിലെ 10, 11 വാർഡുകളിലാണ് തെരുവുനായ അക്രമമുണ്ടായത്. കൈവേലിക്കൽ ചുങ്കന്റവിട ആദിദേവ് , കാരാട്ട് റഫ, കണ്ണംവള്ളി കുറ്റിക്കുളങ്ങര രാധ എന്നിവർക്കാണ് കടിയേറ്റത്.

## Article Content

പാനൂർ: പാനൂർ നഗരസഭയിലെ 10, 11 വാർഡുകളിലാണ് തെരുവുനായ അക്രമമുണ്ടായത്. കൈവേലിക്കൽ ചുങ്കന്റവിട ആദിദേവ് , കാരാട്ട് റഫ, കണ്ണംവള്ളി കുറ്റിക്കുളങ്ങര രാധ എന്നിവർക്കാണ് കടിയേറ്റത്.

കണ്ണം വള്ളിയിൽ ഒരു കുട്ടിക്ക് കൂടി കടിയേറ്റതായി വിവരമുണ്ട്. കണ്ണിൽ കണ്ടവരെയെല്ലാം അക്രമിക്കുന്ന തെരുവുനായക്ക് പേയിളകിയെന്ന സംശയവും നാട്ടുകാർ പങ്കുവയ്ക്കുന്നുണ്ട്. പ്രഭാത നടത്തക്കാരുൾപ്പടെ ജാഗ്രത പാലിക്കണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/349044/stray-dog-spreads-fear-in-panur-many-people-including-children-bitten-morning-walkers-should-be-careful)