---
title: "എൽഡിഎഫ് കൂത്ത്പറമ്പ് മണ്ഡലം  സ്ഥാനാർത്ഥി പി.കെ പ്രവീൺ നാമനിർദേശ പത്രിക നൽകി"
english_title: "LDF Koothparamba constituency candidate PK Praveen files nomination"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348978/ldf-koothparamba-constituency-candidate-pk-praveen-files-nomination"
published_at: "2026-03-21T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be5fc7936be_Untitled-8_copy.jpg"
keywords: []
---

# എൽഡിഎഫ് കൂത്ത്പറമ്പ് മണ്ഡലം  സ്ഥാനാർത്ഥി പി.കെ പ്രവീൺ നാമനിർദേശ പത്രിക നൽകി

> **Lead Summary:** എൽ.ഡി.എഫ് കുത്തുപറമ്പ് മണ്ഡലം സ്ഥാനാർത്ഥി പി.കെ. പ്രവീൺ നാമനിർദേശ പത്രിക സമർപ്പിച്ചു. കണ്ണൂർ എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡപ്യൂട്ടി ഡയറക്ടർ പി.ഷീന മുമ്പാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

## Article Content

എൽ.ഡി.എഫ് കുത്തുപറമ്പ് മണ്ഡലം സ്ഥാനാർത്ഥി പി.കെ. പ്രവീൺ നാമനിർദേശ പത്രിക സമർപ്പിച്ചു. കണ്ണൂർ എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡപ്യൂട്ടി ഡയറക്ടർ പി.ഷീന മുമ്പാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

രാവിലെ പുത്തൂരിലെ പി.ആർ സ്മൃതി മണ്ഡപത്തിൽ ബന്ധുക്കൾക്കും, പാർട്ടി പ്രവർത്തകർക്കുമൊപ്പം പുഷ്പാർച്ചന നടത്തിയശേഷം ഇടതു മുന്നണി ഓഫീസിലെത്തി. തുടർന്ന് രാവിലെ 11 മണിയോടെ കണ്ണൂരിലെത്തി വരണാധികാരിക്ക് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിച്ചു.രാഷ്ട്രീയ ഗുരു

കെ.പി. മോഹനൻ എം.എൽ.എ, സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രൻ, ആർ. ജെ. ഡി ജില്ലാ പ്രസിഡന്റ് വി.കെ. ഗിരിജൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം എ. പ്രദീപൻ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. കെട്ടിവെക്കാനുള്ള തുക കെ.ടി.എസ്.ടി.സി പ്രവർത്തകരാണ് നൽകിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348978/ldf-koothparamba-constituency-candidate-pk-praveen-files-nomination)