---
title: "പി.ആറിന്റെ  സ്മൃതികുടീരത്തിൽ പ്രാർത്ഥന നടത്തി പി.കെ പ്രവീൺ ; നാമനിർദേശ പത്രിക ഇന്ന് 11ന് സമർപ്പിക്കും"
english_title: "PK Praveen offers prayers at PR's memorial; will submit nomination papers today at 11 am"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348877/pk-praveen-offers-prayers-at-prs-memorial-will-submit-nomination-papers-today-at-11-am"
published_at: "2026-03-21T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be238031a9e_Untitled-1_copy.jpg"
keywords: []
---

# പി.ആറിന്റെ  സ്മൃതികുടീരത്തിൽ പ്രാർത്ഥന നടത്തി പി.കെ പ്രവീൺ ; നാമനിർദേശ പത്രിക ഇന്ന് 11ന് സമർപ്പിക്കും

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ പ്രവീൺ ശനിയാഴ്ച നാമനിർദേശ നടപടികൾക്ക് തുടക്കമിട്ട് പുത്തൂരിലെ പി.ആർ സ്മൃതി മണ്ഡപത്തിൽ പ്രാർത്ഥന നടത്തി. രാവിലെ 8 മണിയോടെ സ്മൃതികുടീരത്തിലെത്തി പുഷ്പാർച്ചന അർപ്പിച്ച ശേഷമാണ് കണ്ണൂരിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ അദ്ദേഹം പുറപ്പെട്ടത്.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ പ്രവീൺ ശനിയാഴ്ച നാമനിർദേശ നടപടികൾക്ക് തുടക്കമിട്ട് പുത്തൂരിലെ പി.ആർ സ്മൃതി മണ്ഡപത്തിൽ പ്രാർത്ഥന നടത്തി. രാവിലെ 8 മണിയോടെ സ്മൃതികുടീരത്തിലെത്തി പുഷ്പാർച്ചന അർപ്പിച്ച ശേഷമാണ് കണ്ണൂരിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ അദ്ദേഹം പുറപ്പെട്ടത്.

രാഷ്ട്രീയ ഗുരുവായ കെ.പി മോഹനനും എൽഡിഎഫ് നേതാക്കളും അനുയായികളും ഒപ്പമുണ്ടായിരുന്നു. രാവിലെ നടന്ന പ്രാർത്ഥനയ്ക്കുശേഷം പ്രവർത്തകരുടെ ആവേശകരമായ സാന്നിധ്യത്തിലാണ് സ്ഥാനാർത്ഥി യാത്ര തിരിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് കണ്ണൂരിൽ നാമനിർദേശ പത്രിക സമർപ്പിക്കുക.

മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തമായി മുന്നേറുന്നതിനിടെയാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഔദ്യോഗികമായി നാമനിർദേശ പ്രക്രിയയിലേക്ക് കടക്കുന്നത്. പ്രവർത്തകരുടെയും നേതാക്കളുടെയും വലിയ പിന്തുണയോടെ തിരഞ്ഞെടുപ്പ് രംഗത്ത് സജീവ സാന്നിധ്യമായി മാറാൻ പി.കെ പ്രവീൺ ലക്ഷ്യമിടുന്നു.

അതേസമയം, യുഡിഎഫും എൻഡിഎയും സ്ഥാനാർത്ഥികൾ തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മണ്ഡലത്തിൽ മൂന്ന് മുന്നണികളും ശക്തമായ പ്രചാരണത്തിനൊരുങ്ങുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ആവേശം ദിനംപ്രതി ഉയരുകയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348877/pk-praveen-offers-prayers-at-prs-memorial-will-submit-nomination-papers-today-at-11-am)