---
title: "ആറ് പ്രസവം ആശുപത്രിയിൽ നടത്തിയ യുവതി ഭർത്താവിന്റെ നിർബന്ധത്താൽ  ഏഴാമത്തേത് വീട്ടിലാക്കി ; യുവതി മരിച്ചു, ഭര്‍ത്താവിനെതിരെ കേസ്"
english_title: "Woman who gave birth to six children in hospital gives birth to seventh child at home due to husband's insistence; Woman dies, case filed against husband"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348823/woman-who-gave-birth-to-six-children-in-hospital-gives-birth-to-seventh-child-at-home-due-to-husbands-insistence-woman-dies-case-filed-against-husband"
published_at: "2026-03-20T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd4747065d1_police.1697912334.jpg"
keywords: []
---

# ആറ് പ്രസവം ആശുപത്രിയിൽ നടത്തിയ യുവതി ഭർത്താവിന്റെ നിർബന്ധത്താൽ  ഏഴാമത്തേത് വീട്ടിലാക്കി ; യുവതി മരിച്ചു, ഭര്‍ത്താവിനെതിരെ കേസ്

> **Lead Summary:** വീട്ടിൽ വെച്ച് പ്രസവം നടത്തിയതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ് . യുവതിയുടെ കുടുംബം നൽകിയ പരാതിയിലാണ് കേസെടുത്തത്. എടക്കഴിയൂർ സ്വദേശിയായ മുഹ്‌സിനയാണ് പ്രസവത്തെ തുടർന്ന് മരിച്ചത്.

## Article Content

വീട്ടിൽ വെച്ച് പ്രസവം നടത്തിയതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ് . യുവതിയുടെ കുടുംബം നൽകിയ പരാതിയിലാണ് കേസെടുത്തത്. എടക്കഴിയൂർ സ്വദേശിയായ മുഹ്‌സിനയാണ് പ്രസവത്തെ തുടർന്ന് മരിച്ചത്.

ജനുവരി ആറിനാണ് വീട്ടിൽവെച്ച് പ്രസവം നടന്നത്. ഇവരുടെ ഏഴാമത്തെ പ്രസവമായിരുന്നു. ഈ പ്രസവം മാത്രമാണ് വീട്ടിൽ വെച്ച് നടത്തിയത് എന്നാണ് ഇതുവരെയുള്ള വിവരം. നേരത്തെ ഇവരുടെ രണ്ട് കുട്ടികൾ മരിച്ചിരുന്നു.

അക്യുപങ്ചറിസ്റ്റായ ഭർത്താവ് ഇബ്രാഹിനെതിരെ ഗുരുതരമായ പരാതികളുമായാണ് മുഹ്‌സിനയുടെ കുടുംബം എത്തിയിരിക്കുന്നത്. ചാവക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348823/woman-who-gave-birth-to-six-children-in-hospital-gives-birth-to-seventh-child-at-home-due-to-husbands-insistence-woman-dies-case-filed-against-husband)