---
title: "തിരഞ്ഞെടുപ്പ് അടുത്തതോടെ മാഹി മേഖലയിൽ വാഹന പരിശോധന കർശനമാക്കി ; മാഹി മദ്യം വാങ്ങുന്നവർ ശ്രദ്ധിക്കുക, ബിൽ ഇല്ലെങ്കിൽ കുടുങ്ങും"
english_title: "Vehicle inspections have been tightened in the Mahe region as elections approach; Mahe liquor buyers beware, they will be caught if they don't have a bill"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348745/vehicle-inspections-have-been-tightened-in-the-mahe-region-as-elections-approach-mahe-liquor-buyers-beware-they-will-be-caught-if-they-dont-have-a-bill"
published_at: "2026-03-20T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bceb599c5bd_Untitled-5_copy.jpg"
keywords: []
---

# തിരഞ്ഞെടുപ്പ് അടുത്തതോടെ മാഹി മേഖലയിൽ വാഹന പരിശോധന കർശനമാക്കി ; മാഹി മദ്യം വാങ്ങുന്നവർ ശ്രദ്ധിക്കുക, ബിൽ ഇല്ലെങ്കിൽ കുടുങ്ങും

> **Lead Summary:** പാനൂർ : നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബസുകളിൽ പരിശോധനകൾ ശക്തമാക്കിയ സാഹചര്യത്തിൽ, 50,000 രൂപയ്ക്ക് മുകളിൽ കൈവശം വെച്ച് യാത്ര ചെയ്യുന്നവർ ആവശ്യമായ രേഖകൾ കരുതണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

## Article Content

പാനൂർ : നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബസുകളിൽ പരിശോധനകൾ ശക്തമാക്കിയ സാഹചര്യത്തിൽ, 50,000 രൂപയ്ക്ക് മുകളിൽ കൈവശം വെച്ച് യാത്ര ചെയ്യുന്നവർ ആവശ്യമായ രേഖകൾ കരുതണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

സ്റ്റാറ്റിക് സർവെയ്ലൻസ് ടീം, ഫ്ലയിംഗ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ വ്യാപക പരിശോധനകൾ പുരോഗമിക്കുകയാണ്. മാഹി മേഖലയിൽ കോപ്പാലം, മാക്കുനി,പന്തക്കൽ, പാറാൽ, പള്ളൂർ എന്നിവിടങ്ങളിൽ പരിശോധനാ സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്.

നിയമാനുസൃതമായ വരുമാനമാണെന്ന് തെളിയിക്കുന്ന രേഖകൾ കൈവശം ഇല്ലാത്ത പക്ഷം പണം പിടിച്ചെടുക്കുകയും തുടര്‍നടപടികൾ സ്വീകരിക്കുകയും ചെയ്യും. ബാങ്ക് രേഖകൾ, പണം പിൻവലിച്ച രസീതുകൾ തുടങ്ങിയ തെളിവുകൾ കരുതേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

തിരഞ്ഞെടുപ്പ് ചെലവുകളുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകൾ തടയുന്നതിനായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്നും, സാധാരണ യാത്രക്കാരും വ്യാപാരികളും ഇതുമായി സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. മാഹി മദ്യം അരലിറ്ററാണെങ്കിൽ പോലും കൊണ്ടുപോകുന്നതിന് ബിൽ നിർബന്ധമായും വേണം. ഇല്ലെങ്കിൽ മദ്യം പിടിച്ചെടുക്കും. ബസുകളിൽ നിന്നുൾപ്പടെ ഇത്തരത്തിൽ മദ്യം പിടികൂടി. അതേസമയം ഈ ബിൽ കൊണ്ട് കേരളത്തിൽ ഗുണമൊന്നുമില്ല. ബിൽ ഉണ്ടായാലും, ഇല്ലെങ്കിലും മാഹി മദ്യം കടത്തുന്നത് കേരളത്തിൽ കുറ്റകരമാണ്. പരിശോധനക്കിടെ ഹെൽമറ്റ് ധരിക്കാതെ പോകുന്നവരെയും പിടികൂടുന്നുണ്ട്. ഇവരെ സ്റ്റേഷനിലെത്തിച്ച് പിഴയടപ്പിച്ച് വിടുകയാണ് ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348745/vehicle-inspections-have-been-tightened-in-the-mahe-region-as-elections-approach-mahe-liquor-buyers-beware-they-will-be-caught-if-they-dont-have-a-bill)