---
title: "പെരുന്നാൾ തിരക്കിൽ ഇറച്ചി വെട്ടുന്നതിനിടെ അബദ്ധത്തിൽ കത്തി തുടയിൽ തുളച്ചുകയറി ; ഇറച്ചിക്കടയിലെ ജീവനക്കാരന് ദാരുണാന്ത്യം  "
english_title: "A butcher shop employee dies after accidentally stabbing himself in the thigh while cutting meat during the festive season"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348730/a-butcher-shop-employee-dies-after-accidentally-stabbing-himself-in-the-thigh-while-cutting-meat-during-the-festive-season"
published_at: "2026-03-20T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bce1d56c2d0_Untitled-4_copy.jpg"
keywords: []
---

# പെരുന്നാൾ തിരക്കിൽ ഇറച്ചി വെട്ടുന്നതിനിടെ അബദ്ധത്തിൽ കത്തി തുടയിൽ തുളച്ചുകയറി ; ഇറച്ചിക്കടയിലെ ജീവനക്കാരന് ദാരുണാന്ത്യം  

> **Lead Summary:** പെരുന്നാളിന്റെ കച്ചവട തിരക്കിനിടെ ഇറച്ചിക്കടയിൽ ഇറച്ചി വെട്ടുന്നതിനിടെ അപകടം. അബദ്ധത്തിൽ കത്തി തുടയിൽ തട്ടി ചോരവാർന്ന് ഇറച്ചിവെട്ടുകാരൻ മരിച്ചു. മഞ്ചേരി പാണ്ടിക്കാട് ചെമ്പ്രശ്ശേരി ഈസ്റ്റ് സ്വദേശി ആനപ്പട്ടത്ത് റഫീഖ് ആണ് മരിച്ചത്.

## Article Content

പെരുന്നാളിന്റെ കച്ചവട തിരക്കിനിടെ ഇറച്ചിക്കടയിൽ ഇറച്ചി വെട്ടുന്നതിനിടെ അപകടം. അബദ്ധത്തിൽ കത്തി തുടയിൽ തട്ടി ചോരവാർന്ന് ഇറച്ചിവെട്ടുകാരൻ മരിച്ചു. മഞ്ചേരി പാണ്ടിക്കാട് ചെമ്പ്രശ്ശേരി ഈസ്റ്റ് സ്വദേശി ആനപ്പട്ടത്ത് റഫീഖ് ആണ് മരിച്ചത്.

ചെമ്പ്രശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇറച്ചിക്കടയിലെ ജോലിക്കാരനായിരുന്നു റഫീഖ്. കടയിൽ വെച്ച് ഇറച്ചി വെട്ടുന്നതിനിടെ കൈവഴുതിയ കത്തി അബദ്ധത്തിൽ ഇദ്ദേഹത്തിന്റെ കാലിന്റെ തുടയിൽ തറയ്ക്കുകയായിരുന്നു.

ആഴത്തിൽ മുറിവേറ്റ റഫീഖിനെ ഉടൻ തന്നെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതമായി രക്തം വാർന്നതാണ് മരണകാരണം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348730/a-butcher-shop-employee-dies-after-accidentally-stabbing-himself-in-the-thigh-while-cutting-meat-during-the-festive-season)