---
title: "എൻഡിഎ കൂത്തുപറമ്പ് മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ഷിജിലാൽ പാനൂരിൽ റോഡ് ഷോ നടത്തി."
english_title: "NDA Koothuparamba constituency candidate Adv. Shijilal held a road show in Panur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348729/nda-koothuparamba-constituency-candidate-adv-shijilal-held-a-road-show-in-panur"
published_at: "2026-03-20T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bcdf4fb040a_Untitled-3_copy.jpg"
keywords: []
---

# എൻഡിഎ കൂത്തുപറമ്പ് മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ഷിജിലാൽ പാനൂരിൽ റോഡ് ഷോ നടത്തി.

> **Lead Summary:** കൂത്തുപറമ്പ്: ബിജെപി കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട്, പാനൂർ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട്, കണ്ണൂർ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഭിഭാഷക പരിഷത്ത് തലശ്ശേരി യൂണിറ്റ് സെക്രട്ടറി, സംസ്ഥാന സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

കൂത്തുപറമ്പ്: ബിജെപി കൂത്തുപറമ്പ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡണ്ട്, പാനൂർ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട്, കണ്ണൂർ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഭിഭാഷക പരിഷത്ത് തലശ്ശേരി യൂണിറ്റ് സെക്രട്ടറി, സംസ്ഥാന സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ബിജെപി ലീഗൽ സെല്ലിന്റെ കണ്ണൂർ ജില്ലാ കൺവീനർ ആയിരുന്നു. തലശ്ശേരി ജില്ല കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ് ഷിജി ലാൽ. 2015 ൽ ജില്ലാ പഞ്ചായത്തിലേക്ക് കൊളവല്ലൂർ ഡിവിഷനിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ബിഎ , എൽ എൽ ബി ബിരുദധാരിയാണ് 49 കാരനായ ഷിജിലാൽ.

ബിജെപി പെരിങ്ങളം മണ്ഡലം കമ്മിറ്റി പ്രസിഡണ്ട്, സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച

പരേതനായ കുന്നോത്ത് പറമ്പിലെ ഗോപാലൻ പറമ്പത്തിന്റെയും ബി. ഷൈലജയുടെയും മകനാണ്.

പാനൂർ ടൗണിൽ നടന്ന റോഡ് ഷോയിൽ എൻ.ഡി എ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

പി. സത്യപ്രകാശൻ,കെ.സി വിഷ്ണു, സി.കെ. കുഞ്ഞിക്കണ്ണൻ, വി.പി സുരേന്ദ്രൻ മാസ്റ്റർ, കെ.കെ. ധനഞ്ജയൻ, രാജീവൻ, എ.കെ ഭാസ്കരൻ, ഷംജിത്ത് പാട്യം, സി.കെ സുരേഷ് ബാബു, സജീവൻ ചെറുവാഞ്ചേരി, പ്രസാദ് വള്ളങ്ങാട് സി.പി സംഗീത, , സഹജ , അർജുൻ വാസുദേവ് തുടങ്ങിയ വർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348729/nda-koothuparamba-constituency-candidate-adv-shijilal-held-a-road-show-in-panur)