---
title: "മണ്ഡലത്തിലെ മുതിർന്ന നേതാക്കളെയും, രക്തസാക്ഷി കുടുംബങ്ങളെയും സന്ദർശിച്ച് കൂത്ത്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ പ്രവീൺ"
english_title: "Koothparamba constituency LDF candidate PK Praveen visits senior leaders of the constituency and martyrs' families"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348682/koothparamba-constituency-ldf-candidate-pk-praveen-visits-senior-leaders-of-the-constituency-and-martyrs-families"
published_at: "2026-03-19T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bc222c9327f_Untitled-2_copy.jpg"
keywords: []
---

# മണ്ഡലത്തിലെ മുതിർന്ന നേതാക്കളെയും, രക്തസാക്ഷി കുടുംബങ്ങളെയും സന്ദർശിച്ച് കൂത്ത്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ പ്രവീൺ

> **Lead Summary:** നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ, മണ്ഡലത്തിലെ മുതിർന്ന നേതാക്കളെയും രക്തസാക്ഷി കുടുംബങ്ങളെയും സന്ദർശിച്ച് കൂത്തുപറമ്പ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. പ്രവീൺ. ആവേശകരമായ സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിക്ക് ലഭിച്ചത്.

## Article Content

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ, മണ്ഡലത്തിലെ മുതിർന്ന നേതാക്കളെയും രക്തസാക്ഷി കുടുംബങ്ങളെയും സന്ദർശിച്ച് കൂത്തുപറമ്പ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. പ്രവീൺ. ആവേശകരമായ സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിക്ക് ലഭിച്ചത്.

രാവിലെ 8.30-ന് മാക്കൂൽ പീടികയിലെ കൃഷ്ണൻ നായരുടെ കുടുംബത്തെ സന്ദർശിച്ചുകൊണ്ടാണ് പര്യടനം ആരംഭിച്ചത്.തുടർന്ന് കൂരാറയിലെ തടത്തിൽ ബാലൻ, പാത്തിപ്പാലത്തെ വി.പി. മനോജ്, പത്തായക്കുന്നിലെ സുകുമാരൻ തുടങ്ങി ഒട്ടേറെ പേരുടെ വസതികളിൽ സ്ഥാനാർത്ഥി സന്ദർശനം നടത്തി.

ഉച്ചയോടെ പര്യടനത്തിന്റെ ആദ്യഘട്ടം സമാപിച്ചു.

നിരവധി എൽ.ഡി.എഫ് പ്രവർത്തകരും, നേതാക്കളും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348682/koothparamba-constituency-ldf-candidate-pk-praveen-visits-senior-leaders-of-the-constituency-and-martyrs-families)