---
title: "പ്രണയനൈരാശ്യം ;  വന്ദേഭാരതിന് കല്ലെറിഞ്ഞ കൗമാരക്കാരൻ അറസ്റ്റിൽ"
english_title: "Love-stricken teenager arrested for throwing stones at Vande Bharat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348680/love-stricken-teenager-arrested-for-throwing-stones-at-vande-bharat"
published_at: "2026-03-19T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bc1fd8a6952_police.1697912334.jpg"
keywords: []
---

# പ്രണയനൈരാശ്യം ;  വന്ദേഭാരതിന് കല്ലെറിഞ്ഞ കൗമാരക്കാരൻ അറസ്റ്റിൽ

> **Lead Summary:** വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 18 കാരൻ അറസ്റ്റിൽ. പ്രണയബന്ധം തകർന്നതിന്റെ നിരാശയിലാണു ട്രെയിനിനു കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി.

## Article Content

വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 18 കാരൻ അറസ്റ്റിൽ. പ്രണയബന്ധം തകർന്നതിന്റെ നിരാശയിലാണു ട്രെയിനിനു കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി.

മാർച്ച് എട്ടിന് രാത്രി 7.10 ഓടെ ആലപ്പുഴക്കും അങ്കമാലിക്കും ഇടയിൽ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം തിരുവന്തപുരം – മംഗലാപുരം വന്ദേഭാരത് കടന്നുപോകുമ്പോഴാണ് കല്ലേറുണ്ടായത്.

കാമുകിയുമായി വേർപിരിഞ്ഞ ദുഃഖത്തിൽ ട്രാക്കിന് സമീപം ഇരിക്കുമ്പോഴാണ് ട്രെയിൻ വരുന്നത് കണ്ടത്. മൂന്ന് തവണ കല്ലെറിഞ്ഞു. ഒരെണ്ണമാണ് കൊണ്ടത്. സിസി ടിവി ദൃശ്യങ്ങൾ വന്ദേഭാരത്തിന്റെ കോച്ചിനു പുറത്തുള്ള ക്യാമറകളിൽ നിന്നു കിട്ടിയെങ്കിലും കല്ലെറിയുന്നയാളെ വ്യക്തമായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348680/love-stricken-teenager-arrested-for-throwing-stones-at-vande-bharat)