---
title: "ആവേശത്തിരയിളക്കി കൂത്ത്പറമ്പ് മണ്ഡലത്തിൽ ജയന്തി രാജന്റെ റോഡ് ഷോ ; ഉജ്വല സ്വീകരണമൊരുക്കി ടീം  യുഡിഎഫ്"
english_title: "Jayanthi Rajan's road show in Koothparamba constituency created a buzz; Team UDF prepared a grand welcome"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348665/jayanthi-rajans-road-show-in-koothparamba-constituency-created-a-buzz-team-udf-prepared-a-grand-welcome"
published_at: "2026-03-19T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bc04c841907_Untitled-1_copy.jpg"
keywords: []
---

# ആവേശത്തിരയിളക്കി കൂത്ത്പറമ്പ് മണ്ഡലത്തിൽ ജയന്തി രാജന്റെ റോഡ് ഷോ ; ഉജ്വല സ്വീകരണമൊരുക്കി ടീം  യുഡിഎഫ്

> **Lead Summary:** കൂത്തുപറമ്പ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ ജയന്തി രാജന് മണ്ഡലം അതിർത്തിയായ പെരിങ്ങത്തൂർ പാലത്തിനു സമീപത്ത് വച്ച് ഷാഫി പറമ്പിൽ എം പിയുടെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കളും പ്രവർത്തകരും ഉജ്ജ്വലമായ സ്വീകരണം നൽകി. സ്വീകരണത്തിന് ശേഷം പെരിങ്ങത്തൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക് റോഡ് ഷോയോടെ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. നൂറുകണക്കിന് പ്രവർത്തകരാണ് റോഡ് ഷോയിലുടനീളം പങ്കെടുത്തത്.

## Article Content

കൂത്തുപറമ്പ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ ജയന്തി രാജന് മണ്ഡലം അതിർത്തിയായ പെരിങ്ങത്തൂർ പാലത്തിനു സമീപത്ത് വച്ച് ഷാഫി പറമ്പിൽ എം പിയുടെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കളും പ്രവർത്തകരും ഉജ്ജ്വലമായ സ്വീകരണം നൽകി. സ്വീകരണത്തിന് ശേഷം പെരിങ്ങത്തൂരിൽ നിന്ന് കൂത്തുപറമ്പിലേക്ക് റോഡ് ഷോയോടെ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. നൂറുകണക്കിന് പ്രവർത്തകരാണ് റോഡ് ഷോയിലുടനീളം പങ്കെടുത്തത്.

മുസ്ലിം ലീഗിന്റെ ദേശീയ നേതൃനിരയിൽ ആദ്യമായി ഇടം നേടുന്ന വനിതാ നേതാവാണ് 47 കാരിയായ ജയന്തി രാജൻ. നിലവിൽ മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. വയനാട് ജില്ലയിലെ പുൽപ്പള്ളി ഇരുളം സ്വദേശിനിയായ ജയന്തി രാജൻ സോഷ്യോളജിയിൽ ബിരുദധാരിയാണ്. കോൺഗ്രസ് കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് അവർ മുസ്ലിം ലീഗിലേക്ക് എത്തിയത്.

പൂതാടി പഞ്ചായത്ത് അംഗമായും പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ച അനുഭവസമ്പത്തുള്ള ജയന്തി രാജൻ, വനിതാ ലീഗ് വയനാട് ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്ത്രീകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമത്തിനായി നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് ജയന്തി ശ്രദ്ധേയയായത്. സാമൂഹിക സേവന രംഗത്തും സജീവ സാന്നിധ്യമായിരുന്നു. ‘ശ്രേയസ്’ എന്ന എൻജിഒയുടെ മൈക്രോ ഫിനാൻസ് പ്രവർത്തനങ്ങളിലും അവർ സജീവമായി പ്രവർത്തിച്ചു.

ഷാഫി പറമ്പിൽ എംപി,

യുഡിഎഫ് നേതാക്കളായ പൊട്ടങ്കണ്ടി അബ്ദുല്ല, വി . സുരേന്ദ്രൻ മാസ്റ്റർ, പി.പി.എ സലാം, വി. നാസർ മാസ്റ്റർ പി.കെ. ഷാഹുൽ ഹമീദ് ,കാട്ടൂർ മഹമൂദ് ഗഫൂർ മൂലശ്ശേരി, കെ രമേശൻ,മഹിള കോൺഗ്രസ് നേതാക്കളായ കെ.സി ബിന്ദു, ജിഷ വള്ള്യായി, നിഷിത ചന്ദ്രൻ,

വനിത ലീഗ് കണ്ണൂർ ജില്ല നേതാക്കളായ സാജിത ഇസ്ഹാഖ്, സക്കിന തെക്കയിൽ. മണ്ഡലം നേതാക്കളായ എം ടി കെ സുലൈഖ, നസീമ ചാമാളി, ഉമൈസ തിരുവമ്പാടി,കെ.സി ഹസീന,കെ.സി ജസ്മിന,നഗരസഭ ചെയർപേഴ്സൺ കൂടത്തിൽ നൗഷത്ത് ടീച്ചർ, കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് കെ. ഫസീല, ഹാജറ യൂസഫ്, ഹാജറ മൂത്തോന, ഷരീഫ എൻവി ഹഫ്‌സത്ത്, സക്കീന ടീച്ചർ

തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു

ജയന്തി രാജന്റെ വരവോടെ കൂത്തുപറമ്പ് മണ്ഡലത്തിൽ യുഡിഎഫ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശകരമായ തുടക്കമാണുണ്ടായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348665/jayanthi-rajans-road-show-in-koothparamba-constituency-created-a-buzz-team-udf-prepared-a-grand-welcome)