---
title: "കുട്ടിമാക്കൂലിൽ ഞായറാഴ്ച സൗജന്യ ഹോമിയോപ്പതി മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് "
english_title: "Free homeopathic multi-specialty medical camp in Kuttimakul on Sunday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348545/free-homeopathic-multi-specialty-medical-camp-in-kuttimakul-on-sunday"
published_at: "2026-03-19T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb87f55db1c_Untitled-2_copy.jpg"
keywords: []
---

# കുട്ടിമാക്കൂലിൽ ഞായറാഴ്ച സൗജന്യ ഹോമിയോപ്പതി മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് 

> **Lead Summary:** അലയൻസ് ക്ലബ് ഓഫ് തലശ്ശേരി, ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്ത്സ് കേരള തലശ്ശേരി യൂണിറ്റ്, ശ്രീനാരായണ ധർമ്മ പ്രകാശിനി വായനശാല കുട്ടിമാക്കൂൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു. 'IHK സമഗ്രം' എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പ് മാർച്ച് 22 ഞായറാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ കുട്ടിമാക്കൂൽ ശ്രീനാരായണ ധർമ്മ പ്രകാശിനി വായനശാല പരിസരത്ത് വെച്ച് നടക്കും.

## Article Content

അലയൻസ് ക്ലബ് ഓഫ് തലശ്ശേരി, ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്ത്സ് കേരള തലശ്ശേരി യൂണിറ്റ്, ശ്രീനാരായണ ധർമ്മ പ്രകാശിനി വായനശാല കുട്ടിമാക്കൂൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു. 'IHK സമഗ്രം' എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പ് മാർച്ച് 22 ഞായറാഴ്ച രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ കുട്ടിമാക്കൂൽ ശ്രീനാരായണ ധർമ്മ പ്രകാശിനി വായനശാല പരിസരത്ത് വെച്ച് നടക്കും.

ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഗൈനക്കോളജി, ലൈഫ് സ്റ്റൈൽ ഡിസോർഡേഴ്സ്, അലർജി ക്ലിനിക്ക് എന്നീ വിഭാഗങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമായിരിക്കും. പ്രേമേഹ രോഗ നിർണ്ണയം ഉണ്ടാകും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ മരുന്നുകൾ സൗജന്യമായി നൽകുന്നതിനോടൊപ്പം 3 സൗജന്യ ഫോളോ-അപ്പ് കൺസൾട്ടേഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

നിലവിൽ ചികിത്സയിലുള്ളവർ പഴയ മെഡിക്കൽ റെക്കോർഡുകൾ കൂടെ കരുതേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9496 414 499, 8547 831 875 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348545/free-homeopathic-multi-specialty-medical-camp-in-kuttimakul-on-sunday)