---
title: "കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം ; സീറ്റിനായി താൻ ഇതുവരെ ഭിക്ഷാടനം നടത്തിയിട്ടില്ലെന്ന് കെ. സുധാകരനെതിരെ തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ"
english_title: "Infighting in Congress; Mullappally Ramachandran slams K. Sudhakaran, says he has never begged for a seat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348539/infighting-in-congress-mullappally-ramachandran-slams-k-sudhakaran-says-he-has-never-begged-for-a-seat"
published_at: "2026-03-19T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb8338b9d84_Untitled-1_copy.jpg"
keywords: []
---

# കോൺഗ്രസിൽ ചേരിപ്പോര് രൂക്ഷം ; സീറ്റിനായി താൻ ഇതുവരെ ഭിക്ഷാടനം നടത്തിയിട്ടില്ലെന്ന് കെ. സുധാകരനെതിരെ തുറന്നടിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

> **Lead Summary:** കണ്ണൂരിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കെ. സുധാകരനെതിരെ കടുത്ത പ്രതികരണവുമായി മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടത് പാർട്ടിക്കുള്ളിലാണെന്നും മാധ്യമങ്ങൾക്ക് മുന്നിൽ വികാരപ്രകടനം നടത്തുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.*

## Article Content

കണ്ണൂരിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കെ. സുധാകരനെതിരെ കടുത്ത പ്രതികരണവുമായി മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടത് പാർട്ടിക്കുള്ളിലാണെന്നും മാധ്യമങ്ങൾക്ക് മുന്നിൽ വികാരപ്രകടനം നടത്തുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.*

> തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരിക്കൽ പോലും സീറ്റിനായി ഭിക്ഷാടനം നടത്തിയിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. "പാർട്ടി ആവശ്യപ്പെടുമ്പോൾ മാത്രമാണ് താൻ മത്സരരംഗത്തിറങ്ങിയിട്ടുള്ളത്. ഇന്ദിരാഗാന്ധി ആവശ്യപ്പെട്ടതുകൊണ്ടാണ് അന്ന് ചിറ്റൂരിൽ മത്സരിച്ചത്. തുടർന്നുള്ള മത്സരങ്ങളും പാർട്ടിയുടെ തീരുമാനപ്രകാരമായിരുന്നു," എന്നും, സമ്മർദ്ദം ചെലുത്തി സീറ്റ് വാങ്ങുന്ന രീതി തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടികയിൽ സാമുദായിക സമവാക്യങ്ങൾ പാലിച്ചോ എന്ന ചോദ്യത്തിന്, തൻ്റെ കാലത്തെ പട്ടികയിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്ന് അദ്ദേഹം മറുപടി നൽകി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 56 പുതുമുഖങ്ങളെ അണിനിരത്താൻ സാധിച്ചു. എല്ലാ വിഭാഗങ്ങൾക്കും അർഹമായ പ്രാധാന്യം നൽകിയാണ് അന്ന് പട്ടിക തയ്യാറാക്കിയത്. അതിൽ ഇന്നും അഭിമാനിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348539/infighting-in-congress-mullappally-ramachandran-slams-k-sudhakaran-says-he-has-never-begged-for-a-seat)