---
title: "ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബേറ് ; സ്റ്റീൽ ബോംബ് പൊട്ടാത്തതിനാൽ വൻ അപകടമൊഴിവായി"
english_title: "Cheruvancheri # police #bomb"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348515/cheruvancheri-police-bomb"
published_at: "2026-03-19T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb6ec828d4a_1001155970.jpg"
keywords: []
---

# ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബേറ് ; സ്റ്റീൽ ബോംബ് പൊട്ടാത്തതിനാൽ വൻ അപകടമൊഴിവായി

> **Lead Summary:** ചെറുവാഞ്ചേരിയിൽപോലീസ്കാരൻ്റെ വീട്ടിന് നേരെ ബോംബേറ്

## Article Content

ചെറുവാഞ്ചേരിയിൽപോലീസ്കാരൻ്റെ വീട്ടിന് നേരെ ബോംബേറ്

ബോംബ് പൊട്ടിയില്ല. ഒഴിവായത് വൻ അപകടം.

കണ്ണവം പൊലീസ് സ്‌റ്റേഷനിലെസ്പെഷൽ ബ്രാഞ്ച് ഓഫീസർ

യു.പി അർജുൻ്റെചെറുവാഞ്ചേരി പൂവത്തൂരിലെവീട്ടിന് നേരെയാണ് ബോംബേറ് നടന്നത്

അർദ്ധരാത്രി 12.40 ഓടെയാണ് സംഭവം.ഉഗ്ര വലിപ്പമുള്ള ബോംബ്

വീട്ടിൻ്റെ വരാന്തയിലാണ് പതിച്ചത്.സംഭവ സമയം അർജുനുംഭാര്യയുംമക്കളും വീട്ടിലുണ്ടായിരുന്നു.

ബോംബ് പൊട്ടിയിരുന്നെങ്കിൽ വീട് തന്നെ തകർന്ന് വൻ ദുരന്തം നടന്നേനെ

അത്രയും വലിപ്പമുള്ള സ്റ്റീൽ ബോംബാണിതെന്ന് പോലീസ് പറഞ്ഞു.

കാലപ്പഴക്കമാവാം പൊട്ടാതിരിക്കാൻ കാരണമെന്ന് സംശയിക്കുന്നു. കൂത്തുപറമ്പ് അസി പോലീസ് കമ്മീഷണർ സിബി ടോം ,

കണ്ണവം സി.ഐ സുമിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിൽ

പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

ബൈക്കിലെത്തില രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞതെന്നാണ് സംശയിക്കുന്നത്

മുഖംമൂടി ധരിച്ച് നമ്പർ പ്ലേറ്റ് മറച്ച ബൈക്കിൽ രണ്ടുപേർ പോകുന്നത്

ആളുകളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു

പോലീസ് അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348515/cheruvancheri-police-bomb)