---
title: "മണിക്കൂറുകൾക്കകം ധർമ്മടത്തെ പുതിയ റെയിൽപാലം വഴി  ട്രെയിനുകൾ ഓടും ; പുതിയ പാലം വഴി ആദ്യം കടത്തിവിടുന്നത് 16338 ഒ.കെ. എക്സ്പ്രസിനെ"
english_title: "Trains will run over the new railway bridge at Dharmadam from this morning; 16338 OK Express will be the first to pass over the new bridge"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348499/trains-will-run-over-the-new-railway-bridge-at-dharmadam-from-this-morning-16338-ok-express-will-be-the-first-to-pass-over-the-new-bridge"
published_at: "2026-03-18T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bae4e1728eb_Untitled-7_copy.jpg"
keywords: []
---

# മണിക്കൂറുകൾക്കകം ധർമ്മടത്തെ പുതിയ റെയിൽപാലം വഴി  ട്രെയിനുകൾ ഓടും ; പുതിയ പാലം വഴി ആദ്യം കടത്തിവിടുന്നത് 16338 ഒ.കെ. എക്സ്പ്രസിനെ

> **Lead Summary:** നിർമ്മാണം പൂർത്തിയായി 6 വർഷം വെറുതെയിട്ട ധർമ്മടം പുതിയ റെയിൽ പാലം വഴി പുലർച്ചെ മുതൽ ട്രെയിനുകൾ ഓടും . ഇതിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിനായി രണ്ട് മണി മുതൽ 4 മണിക്കൂർ കണ്ണൂരിനും തലശ്ശേരി ക്കുമിടയിൽ ട്രെയിൻ ഗതാഗതം ഉണ്ടാവില്ല.

## Article Content

നിർമ്മാണം പൂർത്തിയായി 6 വർഷം വെറുതെയിട്ട ധർമ്മടം പുതിയ റെയിൽ പാലം വഴി പുലർച്ചെ മുതൽ ട്രെയിനുകൾ ഓടും . ഇതിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിനായി രണ്ട് മണി മുതൽ 4 മണിക്കൂർ കണ്ണൂരിനും തലശ്ശേരി ക്കുമിടയിൽ ട്രെയിൻ ഗതാഗതം ഉണ്ടാവില്ല.

നിലവിൽ കണ്ണൂർ ഭാഗത്തേക്കുള്ള ലൈനിലാണ് ധർമ്മടം പുഴയിൽ കെട്ടിയ പുതിയ പാലമുള്ളത്. ഗതാഗത സജ്ജമാക്കുന്നതിന്റെ ഭാഗമായി കൊടുവള്ളി റെയിൽവെ ഗേറ്റിനടുത്തു നിന്നും പുതിയ പാലം വഴി മറുഭാഗത്തേക്ക് പ്രത്യേക ട്രാക്ക് ഒരുക്കിയിട്ടുണ്ട്.

പ്രസ്തുത ട്രാക്ക് ഇരട്ടപ്പാളത്തിലേക്ക് യോജിപ്പിക്കുന്ന കട്ട് ആന്റ് കണക്ഷൻ പ്രവൃത്തിയും വൈദ്യുതി ലൈൻ യോജിപ്പിക്കുന്നതിനും വേണ്ടിയാണ് 4 മണിക്കൂർ നേരം ഇത് വഴി ടെയിൻ ഗതാഗതം തടയുന്നത്.

പ്രവൃത്തികൾ സമയബന്ധിതമായി തീർക്കാൻ റെയിൽവെ എഞ്ചിനിയറിംഗ് വിഭാഗം മുന്നൊരുക്കങ്ങൾ സ്വീകരിച്ചു കഴിഞ്ഞു. വയസ് 125 പിന്നിട്ട മുത്തശ്ശി പാലത്തിലൂടെയാണ് ഇപ്പഴും വടകര മൂരാട്, തലശ്ശേരി കൊടുവള്ളി, ധർമ്മടം, പയ്യന്നൂർ ഏഴിമല പുഴ കടന്ന് ടെയിനുകൾ ഓടുന്നത്..

അപകടാവസ്ഥയിലായതിനാൽ ഇവയെ നേരത്തെ തന്നെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയിരുന്നു. ഇവയിലൂടെ വേഗനിയന്ത്രണം പാലിച്ചാണ് ടെയിനുകൾ കടന്നുപോവുന്നത്. അനുബന്ധ പാളം പണിയാൻ സ്ഥലം വിട്ടു കിട്ടാൻ താമസിച്ചതിനാലാണ് പണി പൂർത്തിയായിട്ടും പുതിയ പാലം കമ്മീഷൻ ചെയ്യാൻ വൈകിയത്. ഇക്കൂട്ടത്തിൽ ധർമ്മടം കൂടക്കടവിലെ പുതിയ പാലമാണ് അവസാനമായി തുറന്ന് നൽകിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348499/trains-will-run-over-the-new-railway-bridge-at-dharmadam-from-this-morning-16338-ok-express-will-be-the-first-to-pass-over-the-new-bridge)