---
title: "ഇടതുപക്ഷ ശക്തി ദുർഗ്ഗം ; വിജയ വിളംബരമായി  തലശേരിയിലെ തിരഞ്ഞെടുപ്പ് കൺവെൻഷൻ"
english_title: "Left power stronghold; Election convention in Thalassery a victory proclamation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348496/left-power-stronghold-election-convention-in-thalassery-a-victory-proclamation"
published_at: "2026-03-18T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bae1d788d95_Untitled-6_copy.jpg"
keywords: []
---

# ഇടതുപക്ഷ ശക്തി ദുർഗ്ഗം ; വിജയ വിളംബരമായി  തലശേരിയിലെ തിരഞ്ഞെടുപ്പ് കൺവെൻഷൻ

> **Lead Summary:** ഇടതുപക്ഷശക്തിദുർഗമായ തലശേരിയിൽ എൽഡിഎഫിന്റെ വിജയവിളംബരമായി മണ്ഡലം തെരഞ്ഞെടുപ്പ്‌ കൺവൻഷൻ. എൽഡിഎഫ്‌ സ്ഥാനാർഥി കാരായിരാജനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്ന്‌ പ്രഖ്യാപിക്കുന്നതായി കൺവൻഷനിലെ ജനപങ്കാളിത്തം.

## Article Content

ഇടതുപക്ഷശക്തിദുർഗമായ തലശേരിയിൽ എൽഡിഎഫിന്റെ വിജയവിളംബരമായി മണ്ഡലം തെരഞ്ഞെടുപ്പ്‌ കൺവൻഷൻ. എൽഡിഎഫ്‌ സ്ഥാനാർഥി കാരായിരാജനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്ന്‌ പ്രഖ്യാപിക്കുന്നതായി കൺവൻഷനിലെ ജനപങ്കാളിത്തം.

പുതിയ ബസ്‌സ്‌റ്റാന്റിൽ സിപിഎം ജില്ലസെക്രട്ടറി കെ കെ രാഗേഷ്‌ തെരഞ്ഞെടുപ്പ്‌ കൺവൻഷൻ ഉദ്‌ഘാടനം ചെയ്‌തു. എം എസ്‌ നിഷാദ്‌ അധ്യക്ഷനായി. സ്ഥാനാർഥി കാരായിരാജൻ, സിപി ഷൈജൻ, സി കെ രമേശൻ, മുഹമ്മദ്‌ അഫ്‌സൽ, കാരായിചന്ദ്രശേഖരൻ, കെ വിനയരാജ്‌, കെ കെ ജയപ്രകാശ്‌, ടി കെ കനകരാജ്‌, ഒതയോത്ത്‌ രമേശൻ, ബി പി മുസ്‌തഫ, കെടി സമീർ എന്നിവർ സംസാരിച്ചു. എം സി പവിത്രൻ സ്വാഗതം പറഞ്ഞു.

3001 അംഗ തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയും 501 അംഗങ്ങളടങ്ങിയ എക്‌സിക്യൂട്ടീവും രൂപീകരിച്ചു. ഭാരവാഹികൾ: അഡ്വ എം എസ്‌ നിഷാദ്‌ (പ്രസിഡന്റ്‌), കെ കെ പവിത്രൻ, കെ വിനയരാജ്‌, കെ കെ ജയപ്രകാശ്‌, ഒതയോത്ത്‌ രമേശൻ, ബി പി മുസ്‌തഫ, കെ ടി സെമീർ, കാരായിചന്ദ്രശേഖരൻ, വി സതി, പ്രൊഫ എ പി സുബൈർ, ടി പി ശ്രീധരൻ (വൈസ്‌പ്രസിഡന്റ്‌), എം സി പവിത്രൻ (ജനറൽ സെക്രട്ടറി), സി കെ രമേശൻ, മുഹമ്മദ്‌ അഫ്‌സൽ, വി കെ രാഗേഷ്‌, എം ബാലൻ (സെക്രട്ടറി).

കൺവൻഷന്‌ ശേഷം പുതിയബസ്‌സ്‌റ്റാന്റ്‌ കേന്ദ്രീകരിച്ച്‌ പ്രകടനമുണ്ടായി. പഴയബസ്‌സ്‌റ്റാന്റിൽ മണ്ഡലം കമ്മിറ്റി ഓഫീസ്‌ സിപിഐ സംസ്ഥാന ക‍ൗൺസിൽ അംഗം സി പി ഷൈജൻ ഉദ്‌ഘാടനം ചെയ്‌തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348496/left-power-stronghold-election-convention-in-thalassery-a-victory-proclamation)