---
title: "സൗദിയിൽ മാസപ്പിറവി കണ്ടില്ല ; ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച, കേരളത്തിൽ തീരുമാനം നാളെയോടെ"
english_title: "No moon sighted in Saudi Arabia; Eid al-Fitr to be celebrated in Gulf on Friday, decision in Kerala to be made tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348493/no-moon-sighted-in-saudi-arabia-eid-al-fitr-to-be-celebrated-in-gulf-on-friday-decision-in-kerala-to-be-made-tomorrow"
published_at: "2026-03-18T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69badba3d104d_Untitled-4_copy.jpg"
keywords: []
---

# സൗദിയിൽ മാസപ്പിറവി കണ്ടില്ല ; ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച, കേരളത്തിൽ തീരുമാനം നാളെയോടെ

> **Lead Summary:** സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈ വർഷത്തെ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

## Article Content

സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈ വർഷത്തെ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ചെങ്കിലും എവിടെയും ദൃശ്യമാകാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിക്കാനാണ് തീരുമാനം. യു എ ഇ, ഖത്തർ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ.

അതേസമയം, ഒമാനിൽ മാസപ്പിറവി നിരീക്ഷിക്കുന്നത് വ്യാഴാഴ്ച വൈകുന്നേരമായിരിക്കും. ഒമാനിലും മുസ്ലിം കലണ്ടർ പ്രകാരം 29-ാം രാവായ നാളെ മാസപ്പിറവി കണ്ടാൽ വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ. നാളെ മാസപ്പിറവി കണ്ടില്ലെങ്കിൽ ശനിയാഴ്ചയുമായിരിക്കും പെരുന്നാൾ. കേരളത്തിലെ കാര്യത്തിലും നാളെയോടെ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348493/no-moon-sighted-in-saudi-arabia-eid-al-fitr-to-be-celebrated-in-gulf-on-friday-decision-in-kerala-to-be-made-tomorrow)