---
title: "നാദാപുരത്തെ  വയോധികയുടെ മരണം  സംശയാസ്പദമെന്ന് മറ്റൊരു മകൻ ; സംസ്കരിച്ച മൃതദേഹം നാളെ പുറത്തെടുക്കും"
english_title: "Another son says death of elderly woman in Nadapuram suspicious; cremated body to be exhumed tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348489/another-son-says-death-of-elderly-woman-in-nadapuram-suspicious-cremated-body-to-be-exhumed-tomorrow"
published_at: "2026-03-18T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bacf5e935f6_69bac5d515e8f_DEATH.jpg"
keywords: []
---

# നാദാപുരത്തെ  വയോധികയുടെ മരണം  സംശയാസ്പദമെന്ന് മറ്റൊരു മകൻ ; സംസ്കരിച്ച മൃതദേഹം നാളെ പുറത്തെടുക്കും

> **Lead Summary:** നാദാപുരം അരൂരിൽ വയോധികയുടെ മരണത്തിൽ സംശയമുണ്ടെന്ന് ഒരു മകൻ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് കേസെടുത്തു.

## Article Content

നാദാപുരം അരൂരിൽ വയോധികയുടെ മരണത്തിൽ സംശയമുണ്ടെന്ന് ഒരു മകൻ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് കേസെടുത്തു.

അരൂർ നടക്ക് മീത്തൽ കിഴക്കയിൽ പൊയിൽ പരേതനായ കണ്ണൻ്റെ ഭാര്യ പൊക്കി (85)യുടെ മരണത്തിലാണ് രണ്ടാമത്തെ മകൻ സംശയം പ്രകടിപ്പിച്ചത്. അരൂരിലെ തറവാട്ട് വീട്ടിൽ മറ്റൊരു മകൻ രാജനോടെപ്പമാണ് പൊക്കി താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ 12 നാണ് പൊക്കി മരിച്ചത്.

കായക്കൊടിയിൽ താമസിക്കുന്ന മഠത്തിൽ കൃഷ്ണനാണ് മരണത്തിൽ സംശയം പ്രകടിപ്പിച്ച് നാദാപുരം പോലീസിനെ സമീപിച്ചത്. പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് ഇന്ന് കേസെടുത്തു. നാളെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348489/another-son-says-death-of-elderly-woman-in-nadapuram-suspicious-cremated-body-to-be-exhumed-tomorrow)