---
title: "സമൂഹ നോമ്പ്തുറ ; കൂത്തുപറമ്പിൽ മാനവ സൗഹൃദ ഒത്തുചേരൽ ശ്രദ്ധേയം"
english_title: "Community Lent Break; Remarkable gathering of humane people in Koothuparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348472/community-lent-break-remarkable-gathering-of-humane-people-in-koothuparamba"
published_at: "2026-03-18T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bab7b963cd4_Untitled-2_copy.jpg"
keywords: []
---

# സമൂഹ നോമ്പ്തുറ ; കൂത്തുപറമ്പിൽ മാനവ സൗഹൃദ ഒത്തുചേരൽ ശ്രദ്ധേയം

> **Lead Summary:** കൂത്തുപറമ്പ :ഇന്റർനാഷണൽ വൈസ് വുമൺസ് ക്ലബ് ഷീറോസ് കൂത്തുപറമ്പിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും നോമ്പുതുറയും നടത്തി.

## Article Content

കൂത്തുപറമ്പ :ഇന്റർനാഷണൽ വൈസ് വുമൺസ് ക്ലബ് ഷീറോസ് കൂത്തുപറമ്പിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും നോമ്പുതുറയും നടത്തി.

സീനിയർ സിറ്റിസൺസ് ഫോറം ഹാളിൽ നടത്തിയ സംഗമത്തിൽ ക്ലബ്ബ് പ്രസിഡന്റ് സി വി സുരഭി അധ്യക്ഷത വഹിച്ചു.കൂത്തുപറമ്പ് നഗരസഭ അധ്യക്ഷൻ വി.ഷിജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

മുൻ നഗര സഭാധ്യക്ഷ വി സുജാത ടീച്ചർ റംസാൻ സന്ദേശം നൽകി. നഗരസഭ ഉപാധ്യക്ഷ എം വി ശ്രീജ, നഗരസഭ മുൻ ഉപാധ്യക്ഷൻ വി രാമകൃഷ്ണൻ മാസ്റ്റർ, കോട്ടയം ഗ്രാമപഞ്ചായത്ത് മെമ്പർ ഗണേഷ് വേലാണ്ടി, വെൽനെസ്സ് സെന്റർ ട്രൈനർ സി. പി മുഹമ്മദ്‌, സിറ്റി ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ശ്രീരമ്യ പ്രകാശ്, സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ, നഗരസഭ കൗൺസിലറും കൂത്തുപറമ്പ് പ്രസ്സ് ഫോറം പ്രസിഡണ്ടുമായ എൻ ധനജ്ഞയൻ, നഗരസഭ വാർഡ് കൗൺസിലർമാരായ സബിന.സി, ജിഷ രജനീഷ്, ആതിര പി, സി കെ ഷൈന, വിനീത കെ, നിത മണ്ടോടി, ഷിജിന ഇ, ദീപ ഒ, ഉഷ വിശ്വം, ലത സി എം, ടി ഭാർഗവി, എം രമണി, ചന്ദ്രിക മനാട്ട് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348472/community-lent-break-remarkable-gathering-of-humane-people-in-koothuparamba)