---
title: "അവരുടെ മുഖത്തും പുഞ്ചിരി വിരിയട്ടെ ' ;  അനാഥരും, നിർധനരുമായ കുട്ടികൾക്ക് ഒന്നരലക്ഷം രൂപയുടെ പുതു വസ്ത്രങ്ങൾ നൽകുന്ന വേറിട്ട റംസാൻ റിലീഫ് പ്രവർത്തനവുമായി കൂത്തുപറമ്പ് എം ഇ എസ് കോളേജ് വിദ്യാർത്ഥികൾ"
english_title: "'Let them smile too'; Koothuparamba MES College students launch a special Ramzan relief campaign to provide new clothes worth Rs. 1.5 lakh to orphans and needy children"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348342/let-them-smile-too-koothuparamba-mes-college-students-launch-a-special-ramzan-relief-campaign-to-provide-new-clothes-worth-rs-15-lakh-to-orphans-and-needy-children"
published_at: "2026-03-18T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba3484744f4_Untitled-1_copy.jpg"
keywords: []
---

# അവരുടെ മുഖത്തും പുഞ്ചിരി വിരിയട്ടെ ' ;  അനാഥരും, നിർധനരുമായ കുട്ടികൾക്ക് ഒന്നരലക്ഷം രൂപയുടെ പുതു വസ്ത്രങ്ങൾ നൽകുന്ന വേറിട്ട റംസാൻ റിലീഫ് പ്രവർത്തനവുമായി കൂത്തുപറമ്പ് എം ഇ എസ് കോളേജ് വിദ്യാർത്ഥികൾ

> **Lead Summary:** അനാഥരും നിർധനരുമായ കുട്ടികൾക്ക് പെരുന്നാളിന് പുതുവസ്ത്രം നൽകുന്ന വേറിട്ട ഒരു പദ്ധതിയുമായി കൂത്തുപറമ്പ് എംഇഎസ് കോളേജ് വിദ്യാർത്ഥികൾ.

## Article Content

അനാഥരും നിർധനരുമായ കുട്ടികൾക്ക് പെരുന്നാളിന് പുതുവസ്ത്രം നൽകുന്ന വേറിട്ട ഒരു പദ്ധതിയുമായി കൂത്തുപറമ്പ് എംഇഎസ് കോളേജ് വിദ്യാർത്ഥികൾ.

'അവരുടെ മുഖത്തും പുഞ്ചിരി വിരിയട്ടെ' പദ്ധതിയുടെ ഭാഗമായി ഒന്നര ലക്ഷം രൂപയുടെ പുതുവസ്ത്രങ്ങൾ ആണ് കോളേജ് സ്റ്റുഡന്റസ് യൂണിയൻ, എൻ എസ് എസ് യൂണിറ്റ്, എം ഇ എസ് യൂത്ത് വിംഗ് യൂണിറ്റ് എന്നിവ സംയുക്തമായി വിതരണം ചെയുന്നത് എന്ന് കോർഡിനേറ്റർ മുഹമ്മദ് റഊഫ് പറഞ്ഞു.

വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബത്തിലെ കുട്ടികളെ കണ്ടെത്തി കൂപ്പണുകൾ നൽകും. ഈ കൂപ്പണുകളും ആയി കുട്ടികൾക്ക് തെരഞ്ഞെടുത്ത വസ്ത്രശാലകളിൽ ഇഷ്ടമുള്ള വസ്ത്രം വാങ്ങാം. സഹായം ലഭിക്കുന്ന കുട്ടികളുടെ അഭിമാനത്തിന് ഭംഗം വരാത്ത തരത്തിലുള്ള ഒരു സംവിധാനമാണ് ഇത്.

എം ഇ എസ് യൂത്ത് വിംഗ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന ഈ പദ്ധതിയുടെ കോളേജ്തല ഉദ്ഘാടനം എം ഇ എസ് ജില്ലാ സെക്രട്ടറി യൂ വി ഖാലിദ് യൂത്ത് വിംഗ് കോളേജ് യൂണിറ്റ് കോർഡിനേറ്റർ മുഹമ്മദ് റഊഫിനെ കൂപ്പണുകൾ ഏൽപ്പിച് നിർവഹിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ കെ ഷൈമ അധ്യക്ഷത വഹിച്ചു.

എം ഇ എസ് ജില്ലാ ട്രഷറർ കെ പി നൗഷാദ്, സ്റ്റുഡന്റസ് യൂണിയൻ പ്രതിനിധി ഹസ്ന റഹ്മാൻ സി.കെ.

എൻ എസ് എസ് കോർഡിനേറ്റർ അനുമോൻ, വിവിധ വകുപ്പു മേധാവികളായ അമൃതജാ അച്യുതൻ, സുധ .കെ, പ്രജീഷ എൻ ജെ , റിജിഷ ഇ , ദൃശ്യ എം, തീർത്ഥ കെ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348342/let-them-smile-too-koothuparamba-mes-college-students-launch-a-special-ramzan-relief-campaign-to-provide-new-clothes-worth-rs-15-lakh-to-orphans-and-needy-children)