---
title: "ആയിരം മാസങ്ങളുടെ പുണ്യവുമായി  ഇന്ന് 27ആം  രാവ്"
english_title: "Today is the 27th night with the virtue of a thousand months."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348099/today-is-the-27th-night-with-the-virtue-of-a-thousand-months"
published_at: "2026-03-16T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8137dcf6f9_Untitled-2_copy.jpg"
keywords: []
---

# ആയിരം മാസങ്ങളുടെ പുണ്യവുമായി  ഇന്ന് 27ആം  രാവ്

> **Lead Summary:** വ്രത വിശുദ്ധിയുടെ ഇരുപത്തിയാറ് ദിനരാത്രങ്ങൾ പിന്നിട്ട് റമദാൻ ഇരുപത്തിയേഴാം രാവിലേക്ക് പ്രവേശിക്കുകയാണ് ഇസ്‌ലാം മത വിശ്വാസി കൾ. വിമലീകരിക്കപ്പെട്ട മനസും ശരീരവുമായി ഇന്നത്തെ രാത്രി ഇരുപത്തി യേഴാം രാവിന്റെ പുണ്യം തേടി വിശ്വാസികൾ നേരം പുലരുവോളം പ്രാർഥനയിൽ മുഴുകും.

## Article Content

വ്രത വിശുദ്ധിയുടെ ഇരുപത്തിയാറ് ദിനരാത്രങ്ങൾ പിന്നിട്ട് റമദാൻ ഇരുപത്തിയേഴാം രാവിലേക്ക് പ്രവേശിക്കുകയാണ് ഇസ്‌ലാം മത വിശ്വാസി കൾ. വിമലീകരിക്കപ്പെട്ട മനസും ശരീരവുമായി ഇന്നത്തെ രാത്രി ഇരുപത്തി യേഴാം രാവിന്റെ പുണ്യം തേടി വിശ്വാസികൾ നേരം പുലരുവോളം പ്രാർഥനയിൽ മുഴുകും.

ഇന്ന് നോമ്പുതുറക്ക് ശേഷം ഖുർആൻ പാരായണം, തസ്ബീഹ് നമസ്കാരം, തറാവീഹ് നമസ്‌കാരം, വിത്റ് നമസ്‌കാരം, അസ്മാ ഉൽ ഹുസ്‌ന, തൗബ തുടങ്ങിയ കർമ ങ്ങളാണ് മസ്‌ജിദുകളിലും വീടുകളിലുമായി നടക്കുക. ആയിരം മാസങ്ങളേ ക്കാൾ പുണ്യമേറിയ രാവ് ആരാധന കർമങ്ങൾക്ക് ആയിരം മാസങ്ങളെക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദ്ർ അഥ

വ നിർണയ രാവിന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് റംസാൻ ഇരുപത്തിയേഴിനാണ്. ലൈലത്തുൽ ഖദർ വിശ്വാസികളുടെ ആത്മീയ ജീവിതത്തിൽ ഏറെ പ്രതീക്ഷ നൽകുന്ന മുഹൂർത്തമാണ്. ആയിരം മാസങ്ങളെ ക്കാൾ പുണ്യമേറിയ ഈ രാത്രി റമദാനിലെ ഏതു രാത്രിയാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348099/today-is-the-27th-night-with-the-virtue-of-a-thousand-months)