---
title: "കാരായിക്ക് കന്നിയങ്കം ; ചൊക്ലിയിൽ ഉജ്ജ്വല പ്രചരണം"
english_title: "Karai celebrates Kanniyankam; Vibrant campaign in Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348098/karai-celebrates-kanniyankam-vibrant-campaign-in-chokli"
published_at: "2026-03-16T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8128cf025d_Untitled-1_copy.jpg"
keywords: []
---

# കാരായിക്ക് കന്നിയങ്കം ; ചൊക്ലിയിൽ ഉജ്ജ്വല പ്രചരണം

> **Lead Summary:** ചൊക്ലി: തലശ്ശേരി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ കാരായി രാജൻ. സിപി എം ജില്ലസെക്രട്ടറിയറ്റംഗവും റബ്കോ ചെയർമാനുമാണ്. കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറായ കാരായി രാജൻ നിയമസഭയിലേക്ക് ആദ്യമായാണ് മത്സരിക്കുന്നത്. കതിരൂർ പുല്യോട് സി എച്ച് നഗർ സ്വദേശിയാണ്.

## Article Content

ചൊക്ലി: തലശ്ശേരി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ കാരായി രാജൻ. സിപി എം ജില്ലസെക്രട്ടറിയറ്റംഗവും റബ്കോ ചെയർമാനുമാണ്. കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറായ കാരായി രാജൻ നിയമസഭയിലേക്ക് ആദ്യമായാണ് മത്സരിക്കുന്നത്. കതിരൂർ പുല്യോട് സി എച്ച് നഗർ സ്വദേശിയാണ്.

ദേശാഭിമാനി ബാലസംഘം പ്രവർത്തകനാ യാണ് പൊതുരംഗത്തെത്തിയത്. തുടർന്ന് ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി, തലശേരി ബ്ലോക്ക് സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. അടിയന്തരാവസ്ഥകാലത്ത് പ്രകടനം നടത്തിയതിന് പതിനേഴാം വയസിൽ പൊലീസ് അറസ്‌റ്റ് ചെയ്‌തു 12 ദിവസം ജയി ലിലടച്ചു.

സ്കൂ‌ൾ വിദ്യാഭ്യാസത്തിന് ശേഷം കുറച്ചു കാലം ദിനേശ്ബീഡി തൊഴിലാളിയായിരുന്നു. തലശേരി മേഖലയിൽ കമ്യൂണിസ്റ്റ് തൊഴിലാളി വർഗ പ്രസ്ഥാനം പടുത്തുയർത്തുന്നതിൽ ത്യാഗപൂർവം പ്രവർത്തിച്ച നേതാവാണ്.

2015ൽ ജില്ലാ പഞ്ചായത്തിലേക്ക് പാട്യം ഡിവിഷനിൽ നിന്ന് 21,602 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ജയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ആറ് മാസമേ പ്രവർത്തിക്കാനായുള്ളൂ. പരേതരായ പൊക്കന്റെയും ചിരുതയുടെയും ഇളയമകനാണ്. ഭാര്യ: സി കെ രമ.

മക്കൾ : മേഘ കാരായി, അഭിജിത്ത സഫ്ദർ. മരുമകൻ: ലസിത്ത്.എൽ.ഡി.എഫ് തലശ്ശേരി മണ്ഡലം സ്ഥാനാർത്ഥി കാരായി രാജൻ വോട്ടഭ്യർത്ഥിച്ച് ചൊക്ലിയിൽ പര്യടനം നടത്തി. സി.പി എമ്മിൻ്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത് മുതൽ വോട്ടഭ്യർത്ഥിച്ച് കാരായി രാജൻ സജീവമാണ്.

രാവിലെ ചൊക്ലിയിലെത്തിയ കാരായി എൽ.ഡി.എഫ് നേതാക്കളോടും പ്രവർത്തകരോടുമൊപ്പമാണ് വോട്ടഭ്യർത്ഥിച്ചത്

വ്യാപാര സ്ഥാപനങ്ങൾ കയറി യിറങ്ങിയും റോഡിൽ കാണുന്നവരോട് കുശലം പറഞ്ഞു ഓട്ടോ ഡ്രൈവർ മാരോടൊപ്പം സമയം ചിലവഴിച്ചും ഏറെ സജീവമായിരുന്നു. ചൊക്ലി മെഡിക്കൽ സെൻ്ററിൽ ചികിൽ സ തേടിയെത്തിയവരെ കണ്ടും കാരായി വോട്ടഭ്യർത്ഥിച്ച

എൽ ഡി എഫിന് മൂന്നാം തുടർഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് കാരായി രാജൻ പറഞു ആദ്യ ഘട്ടത്തിൽ തന്നെ ജനങ്ങളിൽ നിന്ന് നല്ല സ്വീകാര്യത ലഭിക്കുന്നുടെന്നും കാരായി രാജൻ പറഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348098/karai-celebrates-kanniyankam-vibrant-campaign-in-chokli)