---
title: "കോൽക്കളി ആചാര്യനും, കിഴക്കെ ചമ്പാട് ശ്രീ നാരായണ മഠം പ്രസിഡൻ്റായി ദീർഘകാലം പ്രവർത്തിക്കുകയും ചെയ്ത കുളങ്ങരോത്ത് നാണുവിനെ അനുസ്മരിച്ചു."
english_title: "Kulangaroth Nanu, who was a Kolkkali Acharyan and served as the president of the East Champat Sree Narayana Math for a long time, was remembered."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348068/kulangaroth-nanu-who-was-a-kolkkali-acharyan-and-served-as-the-president-of-the-east-champat-sree-narayana-math-for-a-long-time-was-remembered"
published_at: "2026-03-16T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7d6d85bc2b_Untitled-8_copy.jpg"
keywords: []
---

# കോൽക്കളി ആചാര്യനും, കിഴക്കെ ചമ്പാട് ശ്രീ നാരായണ മഠം പ്രസിഡൻ്റായി ദീർഘകാലം പ്രവർത്തിക്കുകയും ചെയ്ത കുളങ്ങരോത്ത് നാണുവിനെ അനുസ്മരിച്ചു.

> **Lead Summary:** ചമ്പാട്: കിഴക്കെ ചമ്പാട് ശ്രീ നാരായണ മഠത്തിൻ്റെ നേതൃത്വത്തിലാണ് അനുസ്മരണം നടത്തിയത്.കോൽക്കളി ജീവവായുവായി കൊണ്ടു നടന്ന് കേരള ഫോക് ലോർ അക്കാദമിയുടെയടക്കം നിരവധി അവാർഡുകൾ കുളങ്ങരോത്ത് നാണു നേടിയിട്ടുണ്ട്. ദീർഘകാലം കിഴക്കെ ചമ്പാട് ശ്രീനാരായണ മഠം പ്രസിഡണ്ടായിരുന്നു.

## Article Content

ചമ്പാട്: കിഴക്കെ ചമ്പാട് ശ്രീ നാരായണ മഠത്തിൻ്റെ നേതൃത്വത്തിലാണ് അനുസ്മരണം നടത്തിയത്.കോൽക്കളി ജീവവായുവായി കൊണ്ടു നടന്ന് കേരള ഫോക് ലോർ അക്കാദമിയുടെയടക്കം നിരവധി അവാർഡുകൾ കുളങ്ങരോത്ത് നാണു നേടിയിട്ടുണ്ട്. ദീർഘകാലം കിഴക്കെ ചമ്പാട് ശ്രീനാരായണ മഠം പ്രസിഡണ്ടായിരുന്നു.

2025ലെ പൂരക്കളി അക്കാദമി അവാർഡ് ജേതാവ് കെ.കോമളൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മഠം പ്രസിഡണ്ട് കെ.കെ രാജീവൻ അധ്യക്ഷനായി. വി.പി മോഹനൻ മാസ്റ്റർ, കെ.വി മുരളീധരൻ, പി.കെ പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.എം രവീന്ദ്രൻ സ്വാഗതവും, ഖജാൻജി കെ.വി രാജീവൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348068/kulangaroth-nanu-who-was-a-kolkkali-acharyan-and-served-as-the-president-of-the-east-champat-sree-narayana-math-for-a-long-time-was-remembered)