---
title: "കേരള ഗ്രാമീൺ ബാങ്ക് സംഘടിപ്പിക്കുന്ന കുടുംബശ്രീ വിപണനമേളക്ക് പാനൂർ ബസ്സ്റ്റാൻ്റിൽ തുടക്കമായി."
english_title: "The Kudumbashree Marketing Fair organized by Kerala Grameen Bank has begun at Panur bus stand."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/348061/the-kudumbashree-marketing-fair-organized-by-kerala-grameen-bank-has-begun-at-panur-bus-stand"
published_at: "2026-03-16T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7d3d8814ab_Untitled-6_copy.jpg"
keywords: []
---

# കേരള ഗ്രാമീൺ ബാങ്ക് സംഘടിപ്പിക്കുന്ന കുടുംബശ്രീ വിപണനമേളക്ക് പാനൂർ ബസ്സ്റ്റാൻ്റിൽ തുടക്കമായി.

> **Lead Summary:** കുടുംബശ്രി ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിലക്കുറവിൽ മേളയിൽ ലഭ്യമാണ്.പാനൂർ ഉൾപ്പടെ കേരള ഗ്രാമീൺ ബാങ്കിൻ്റെ 7 ശാഖകൾ ചേർന്നാണ് പാനൂരിൽ കുടുംബശ്രീ വിപണന മേള സംഘടിപ്പിക്കുന്നത്.

## Article Content

കുടുംബശ്രി ഉല്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിലക്കുറവിൽ മേളയിൽ ലഭ്യമാണ്.പാനൂർ ഉൾപ്പടെ കേരള ഗ്രാമീൺ ബാങ്കിൻ്റെ 7 ശാഖകൾ ചേർന്നാണ് പാനൂരിൽ കുടുംബശ്രീ വിപണന മേള സംഘടിപ്പിക്കുന്നത്.

പാനൂർ നഗരസഭ, പന്ന്യന്നൂർ, മൊകേരി, കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂർ, ചൊക്ലി പഞ്ചായത്തുകളിലെ സിഡിഎസുകൾ എന്നിവയുമായി സഹകരിച്ചാണ് മേള നടക്കുന്നത്. മായമില്ലാത്ത ഭക്ഷ്യപദാർത്ഥങ്ങളും, വസ്ത്രങ്ങളും, പച്ചക്കറികളുമുൾപ്പടെ മേളയിൽ ലഭ്യമാണ്.

പാനൂർ നഗരസഭ എ.ഡി.എസ് വൈസ് ചെയർപേഴ്സൻ ബീന ഉദ്ഘാടനം ചെയ്തു. ഗ്രാമീൺ ബാങ്ക് ചീഫ് മാനേജർ ദിപിൻ കുമാർ മുഖ്യാതിഥിയായി.

പാനൂർ ബ്രാഞ്ച് മാനേജർ വി.സനോജ് അധ്യക്ഷനായി. സി.ഡി.എസ് മെമ്പർ സെക്രട്ടറി കെ.സജിന, എൻ.എം ഡാലിമോൾ, വി.സനോജ്, എംവി മഞ്ജുഷ, കെ.രമിത്ത്, അശ്വതി.വി.നായർ, കെ. മനോജ് കുമാർ എന്നിവർ സംസാരിച്ചു.

ഗ്രാമീൺ ബാങ്ക് ചമ്പാട് ബ്രാഞ്ച് മാനേജർ എൻ.പി. തുഷാര സ്വാഗതവും, മൊകേരി ബ്രാഞ്ച് മാനേജർ എ.ബി ശ്രീജിത്ത് നന്ദിയും പറഞ്ഞു. രണ്ടു ദിവസമായി നടക്കുന്ന മേള ചൊവ്വാഴ്ച സമാപിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/348061/the-kudumbashree-marketing-fair-organized-by-kerala-grameen-bank-has-begun-at-panur-bus-stand)