---
title: "കൂത്തുപറമ്പ് മണ്ഡലം സമഗ്ര കുടിവെള്ള പദ്ധതി പ്രവൃത്തി തുടങ്ങി ; നിർമാണം 85.86 കോടി രൂപ ചിലവിൽ"
english_title: "Koothuparamba Mandal Comprehensive Drinking Water Project Work has begun; Construction cost Rs 85.86 crore"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347998/koothuparamba-mandal-comprehensive-drinking-water-project-work-has-begun-construction-cost-rs-8586-crore"
published_at: "2026-03-16T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7abba35560_Untitled-5_copy.jpg"
keywords: []
---

# കൂത്തുപറമ്പ് മണ്ഡലം സമഗ്ര കുടിവെള്ള പദ്ധതി പ്രവൃത്തി തുടങ്ങി ; നിർമാണം 85.86 കോടി രൂപ ചിലവിൽ

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പ് മണ്ഡലം സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തിക്ക് തുടക്കം. മേക്കുന്ന് സത്യൻ സ്മാരക ഹാളിൽ കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ ചെയർമാൻ നൗഷത്ത് കൂടത്തിൽ അധ്യക്ഷയായി. കേരള വാട്ടർ അതോറിറ്റി മട്ടന്നൂർ പ്രൊജക്ട് എക്സിക്യുട്ടീവ് എഞ്ചിനീയർ മിഥുൽ മനോഹർ റിപ്പോർട്ട് അവതരിപ്പിച്ചു. കിഫ്ബിയിൽ നിന്നും പദ്ധതിക്കായി 85.86 കോടി രൂപയാണ് അനുവദിച്ചത്.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പ് മണ്ഡലം സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തിക്ക് തുടക്കം. മേക്കുന്ന് സത്യൻ സ്മാരക ഹാളിൽ കെ പി മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ ചെയർമാൻ നൗഷത്ത് കൂടത്തിൽ അധ്യക്ഷയായി. കേരള വാട്ടർ അതോറിറ്റി മട്ടന്നൂർ പ്രൊജക്ട് എക്സിക്യുട്ടീവ് എഞ്ചിനീയർ മിഥുൽ മനോഹർ റിപ്പോർട്ട് അവതരിപ്പിച്ചു. കിഫ്ബിയിൽ നിന്നും പദ്ധതിക്കായി 85.86 കോടി രൂപയാണ് അനുവദിച്ചത്.

പദ്ധതിക്കായി കനക മലയിൽ 24 ലക്ഷം ലിറ്ററും കരിയാട് പുറക്കാട്ട് കുന്നിൽ 14 ലക്ഷം ലിറ്ററും സംഭരണ ശേഷിയുള്ള ടാങ്കാണ് നിർമ്മിക്കുന്നത്. ഇതിനായുള്ള സ്ഥലമെടുപ്പ് ഇതിനോടകം പൂർത്തീകരിച്ചു. പദ്ധതിയുടെ ജല സ്രോതസ്സ് പഴശ്ശി റിസർവോയറാണ്. ജലജീവൻ പദ്ധതിയുടെ ഭാഗമായുള്ള ഇരിട്ടി എടക്കാനം കിണറും, മുത്തപ്പൻകരയിലെ ജല ശുദ്ധീകരണ ശാലയെയും ഉപയോഗപ്പെടുത്തും.

പ്രവൃത്തി പൂർത്തിയാവുന്നതോടെ പാനൂർ നഗരസഭയിലെ വിവിധ ഭാഗങ്ങളിലായി 148 ദൂരപരിധിയിൽ വരെ കുടിവെള്ളമെത്തിക്കാൻ കഴിയും. പാനൂർ നഗരസഭ വൈസ് ചെയർമാൻ ടി എം ബാബുരാജ്, വാട്ടർ അതോറിറ്റി ബോർഡംഗം ആർ സുഭാഷ്, തോമസ് മാലത്ത്, സിപിഐ എം പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള,രാമചന്ദ്രൻ ജോൽസന, പി പ്രഭാകരൻ എന്നിവർ സംസാരിച്ചു.നഗരസഭ കൗൺസിലർ വി പി അശ്വിനി സ്വാഗതവും, ടി വി നൗഫൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347998/koothuparamba-mandal-comprehensive-drinking-water-project-work-has-begun-construction-cost-rs-8586-crore)