---
title: "ചായ നൽകാൻ വൈകിയതിന്   മരുമകളെ അമ്മായിഅമ്മ വെട്ടിക്കൊന്നു ; ക്രൂര കൃത്യം മക്കളുടെ കൺമുന്നിൽ."
english_title: "Mother-in-law hacked daughter-in-law to death for being late for tea; brutal act in front of her children."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347990/mother-in-law-hacked-daughter-in-law-to-death-for-being-late-for-tea-brutal-act-in-front-of-her-children"
published_at: "2026-03-16T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7a651b1e4f_Untitled-4_copy.jpg"
keywords: []
---

# ചായ നൽകാൻ വൈകിയതിന്   മരുമകളെ അമ്മായിഅമ്മ വെട്ടിക്കൊന്നു ; ക്രൂര കൃത്യം മക്കളുടെ കൺമുന്നിൽ.

> **Lead Summary:** ചായ നൽകാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മരുമകളെ ഭർതൃമാതാവ് വെട്ടിക്കൊന്നു. കുണ്ടുങ്ങൽ സ്വദേശി റിജില ആണ് കൊല്ലപ്പെട്ടത്.

## Article Content

ചായ നൽകാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മരുമകളെ ഭർതൃമാതാവ് വെട്ടിക്കൊന്നു. കുണ്ടുങ്ങൽ സ്വദേശി റിജില ആണ് കൊല്ലപ്പെട്ടത്.

നിലമ്പൂരിൽ ആണ് സംഭവം. ഭർതൃമാതാവ് ശാന്തയെ (70) നിലമ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് കേരളത്തെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്.രാവിലെ എഴുന്നേറ്റയുടൻ ശാന്ത ചായ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചായ നൽകാൻ വൈകിയതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പ്രകോപിതയായ ശാന്ത വിറക് വെട്ടാൻ ഉപയോഗിക്കുന്ന കത്തികൊണ്ട് റിജിലയെ വെട്ടുകയുമായിരുന്നു. റിജിലയുടെ കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ചാണ് ഈ ക്രൂരകൃത്യം നടന്നത്.

വീട്ടിൽ മുൻപും നിരന്തരം കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്.ഗുരുതരമായി പരിക്കേറ്റ റിജിലയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോലീസ് സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തി. പ്രതിയായ ശാന്തയെ നിലവിൽ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347990/mother-in-law-hacked-daughter-in-law-to-death-for-being-late-for-tea-brutal-act-in-front-of-her-children)