---
title: "മുഴപ്പിലങ്ങാട് ബീച്ച് റിസോർട്ടിൽ കഞ്ചാവുമായി  തലശേരി സ്വദേശികളായ  യുവതിയും, യുവാക്കളും   പിടിയിൽ ; പിടിച്ചെടുത്തത് ഒന്നരക്കിലോ കഞ്ചാവ്"
english_title: "A woman and a young man from Thalassery were arrested with ganja at Muzhappilangad Beach Resort; one and a half kilos of ganja were seized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347979/a-woman-and-a-young-man-from-thalassery-were-arrested-with-ganja-at-muzhappilangad-beach-resort-one-and-a-half-kilos-of-ganja-were-seized"
published_at: "2026-03-16T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b79fbd5af4c_69b681c5b3e01_1000188754.jpg"
keywords: []
---

# മുഴപ്പിലങ്ങാട് ബീച്ച് റിസോർട്ടിൽ കഞ്ചാവുമായി  തലശേരി സ്വദേശികളായ  യുവതിയും, യുവാക്കളും   പിടിയിൽ ; പിടിച്ചെടുത്തത് ഒന്നരക്കിലോ കഞ്ചാവ്

> **Lead Summary:** റിസോർട്ടിൽ താമസിച്ച് കഞ്ചാവ് വില്പന നടത്തുകയായിരുന്ന മൂന്നുപേരെ എടക്കാട് പോലീസ് പിടിച്ചു. തലശ്ശേരി സ്വദേശി സുനീർ , മാടപ്പീടികയിലെ പി.കെ. വിഷ്ണു , ടെമ്പിൾ ഗേറ്റ് സ്വദേശിനി ഫാത്തിമ ഹബീബ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 1.530 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

## Article Content

റിസോർട്ടിൽ താമസിച്ച് കഞ്ചാവ് വില്പന നടത്തുകയായിരുന്ന മൂന്നുപേരെ എടക്കാട് പോലീസ് പിടിച്ചു. തലശ്ശേരി സ്വദേശി സുനീർ , മാടപ്പീടികയിലെ പി.കെ. വിഷ്ണു , ടെമ്പിൾ ഗേറ്റ് സ്വദേശിനി ഫാത്തിമ ഹബീബ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 1.530 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

റിസോർട്ടിൽ താമസിച്ച് കഞ്ചാവ് വിൽക്കുകയാണെന്നും, ബെം ഗളൂരുവിൽ നിന്നാണ് ലഹരിവസ്തുക്കൾ കൊണ്ടുവരുന്നതെന്നും പോലീസ് പറഞ്ഞു. മൂന്നുപേർക്കുമെതിരേ കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.

സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവര ത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എസ്.ഐ .മാരായ കെ.എം. ഉണ്ണിമായ, ഖലീൽ, എ.എസ്.ഐ.മാരായ സി.പി. സാജൻ, രാജേഷ്, സി.പി.ഒ.മാരായ റിജിൻ, നിപിൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ കോടതി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347979/a-woman-and-a-young-man-from-thalassery-were-arrested-with-ganja-at-muzhappilangad-beach-resort-one-and-a-half-kilos-of-ganja-were-seized)