---
title: "മാഹി മേഖലയിൽ പെട്രോൾ പമ്പുകളിൽ  കന്നാസിൽ ഇന്ധനം നൽകുന്നത് വിലക്കി പോലീസ് ; നിരീക്ഷിക്കാൻ പ്രത്യേക സംഘം"
english_title: "Police ban Kannasil fuel at petrol pumps in Mahe region; special team to monitor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347966/police-ban-kannasil-fuel-at-petrol-pumps-in-mahe-region-special-team-to-monitor"
published_at: "2026-03-16T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7986ce5b5c_Untitled-2_copy.jpg"
keywords: []
---

# മാഹി മേഖലയിൽ പെട്രോൾ പമ്പുകളിൽ  കന്നാസിൽ ഇന്ധനം നൽകുന്നത് വിലക്കി പോലീസ് ; നിരീക്ഷിക്കാൻ പ്രത്യേക സംഘം

> **Lead Summary:** മാഹി: നിലവിലുള്ള പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ നിന്ന് ഇനി മുതൽ കന്നാസിലും, കുപ്പിയിലും ഇന്ധനം നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തി പുതുച്ചേരി പോലീസ്. മേഖലയിലെ പമ്പുകളിൽ മാഹി, പള്ളൂർ പോലീസ് സ്റ്റേഷനുകളിൽ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് വന്നു കഴിഞ്ഞു.

## Article Content

മാഹി: നിലവിലുള്ള പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് മാഹി മേഖലയിലെ പെട്രോൾ പമ്പുകളിൽ നിന്ന് ഇനി മുതൽ കന്നാസിലും, കുപ്പിയിലും ഇന്ധനം നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തി പുതുച്ചേരി പോലീസ്. മേഖലയിലെ പമ്പുകളിൽ മാഹി, പള്ളൂർ പോലീസ് സ്റ്റേഷനുകളിൽ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് വന്നു കഴിഞ്ഞു.

യുദ്ധസാഹചര്യത്തിൽ ഇന്ധന ഇറക്കുമതി കുറഞ്ഞതിനാൽ ഉപഭോക്താക്കൾക്ക് വാഹനത്തിൽ മാത്രം ഇന്ധനം നിറയ്ക്കുവാനാണ് ഉത്തരവ്. ഇതിൻ്റെ പശ്ചാത്തലത്തിൽ കൃത്യമായ നിരീക്ഷണം പെട്രോൾ പമ്പുകളിലുണ്ടാകും. നിയമ ലംഘനം ഉണ്ടായാൽ സ്ഥാപനത്തിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്യുന്നതുൾപ്പടെയുള്ള ശക്തമായ നടപടികളുണ്ടാകും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347966/police-ban-kannasil-fuel-at-petrol-pumps-in-mahe-region-special-team-to-monitor)