---
title: "ചുമട് മസ്ദൂർ സംഘ് (ബി.എം.എസ്) ജില്ല സമ്മേളനം ;    കെ. ശൈലേഷ് (പ്രസി.), എം.പി.ജിഗീഷ് ബാബു (സെക്ര.), കെ.ടി.കെ. ബിനീഷ് (ട്രഷ.)"
english_title: "Chumad Mazdoor Sangh (BMS) District Conference; K. Shailesh (Pres.), M.P. Jigeesh Babu (Secretary), K.T.K. Bineesh (Treasurer.)"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347957/chumad-mazdoor-sangh-bms-district-conference-k-shailesh-pres-mp-jigeesh-babu-secretary-ktk-bineesh-treasurer"
published_at: "2026-03-16T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7936847106_Untitled-1_copy.jpg"
keywords: []
---

# ചുമട് മസ്ദൂർ സംഘ് (ബി.എം.എസ്) ജില്ല സമ്മേളനം ;    കെ. ശൈലേഷ് (പ്രസി.), എം.പി.ജിഗീഷ് ബാബു (സെക്ര.), കെ.ടി.കെ. ബിനീഷ് (ട്രഷ.)

> **Lead Summary:** പാനൂർ: ചുമട് മസ്ദൂർ സംഘ് (ബിഎംഎസ് ) കണ്ണൂർ ജില്ലാ സമ്മേളനം പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ചുമട് മസ്ദൂർ സംഘ് ഫെഡറേഷൻ

## Article Content

പാനൂർ: ചുമട് മസ്ദൂർ സംഘ് (ബിഎംഎസ് ) കണ്ണൂർ ജില്ലാ സമ്മേളനം പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ചുമട് മസ്ദൂർ സംഘ് ഫെഡറേഷൻ

സംസ്ഥാന വൈസ് പ്രസിഡണ്ട് ആർ ഹരിദാസ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കെ. ശൈലേഷ് അധ്യക്ഷത വഹിച്ചു. ജിഗീഷ് ബാബു വാർഷിക റിപ്പോർട്ടും കെ.ടി.കെ. ബിനീഷ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ കാര്യവാഹ് വി ഗിരീഷ്,ബിഎംഎസ് സംസ്ഥാന സമിതി അംഗം പി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ജിഗീഷ് ബാബു സ്വാഗതവും കെ.ടി.കെ. ബിനീഷ് നന്ദിയും പറഞ്ഞു. നേരത്തെ നടന്ന പ്രകടനത്തിന് വി.കെ. രവീന്ദ്രൻ, പ്രസന്നൻ, പി.കെ. രാജൻ, അനിരുദ്ധൻ എന്നിവർ നേതൃത്വം നൽകി.

ചുമട് മസ്ദൂർ സംഘ് (ബിഎംഎസ്) കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികളായി കെ. ശൈലേഷ് ( പ്രസിഡണ്ട്), സി എച്ച് പ്രദീപ്കുമാർ, എൻ. രാജീവൻ, പി.സിനോജ്, എം. രാജീവൻ (വൈസ് പ്രസിഡണ്ട്മാർ), എം.പി.ജിഗീഷ് ബാബു (ജന:സെക്രട്ടരി ), കെ.ബവിത്ത്, ജിതിൻ ലാൽ , വിഗ്നേഷ് , സർജിത്ത്(സിക്രട്ടറിമാർ), കെ.ടി.കെ. ബിനീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347957/chumad-mazdoor-sangh-bms-district-conference-k-shailesh-pres-mp-jigeesh-babu-secretary-ktk-bineesh-treasurer)