---
title: "സി.പി.എം സ്ഥാനാർത്ഥി പട്ടികയായി; 55 സിറ്റിംഗ് എം.എൽ.എമാർ ജനവിധി തേടും,തലശേരിയിൽ കാരായി രാജൻ മത്സരിക്കും"
english_title: "CPM candidate list released; 55 sitting MLAs will seek election, Karayi Rajan will contest in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347895/cpm-candidate-list-released-55-sitting-mlas-will-seek-election-karayi-rajan-will-contest-in-thalassery"
published_at: "2026-03-15T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b6be004a62f_Untitled-3_copy.jpg"
keywords: []
---

# സി.പി.എം സ്ഥാനാർത്ഥി പട്ടികയായി; 55 സിറ്റിംഗ് എം.എൽ.എമാർ ജനവിധി തേടും,തലശേരിയിൽ കാരായി രാജൻ മത്സരിക്കും

> **Lead Summary:** നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമായി. 55 സിറ്റിംഗ് എം.എൽ.എമാർ വീണ്ടും ജനവിധി തേടും. കെ.കെ.ശൈലജ പേരാവൂരിലും കെ.എൻ.ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിലും മണ്ഡലം മാറി മത്സരിക്കുമെന്നതാണ് പ്രധാന മാറ്റം. മലപ്പുറം,എറണാകുളം ജില്ലകളിലെ ഏതാനും സീറ്റുകളിലും പുതുപ്പള്ളിയിലും ഇനി പ്രഖ്യാപിക്കാനുണ്ട്. പാലക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്കാനാണ് സാദ്ധ്യത.

## Article Content

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമായി. 55 സിറ്റിംഗ് എം.എൽ.എമാർ വീണ്ടും ജനവിധി തേടും. കെ.കെ.ശൈലജ പേരാവൂരിലും കെ.എൻ.ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിലും മണ്ഡലം മാറി മത്സരിക്കുമെന്നതാണ് പ്രധാന മാറ്റം. മലപ്പുറം,എറണാകുളം ജില്ലകളിലെ ഏതാനും സീറ്റുകളിലും പുതുപ്പള്ളിയിലും ഇനി പ്രഖ്യാപിക്കാനുണ്ട്. പാലക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്കാനാണ് സാദ്ധ്യത.

 പ്രധാന സ്ഥാനാർത്ഥികൾ ജില്ല തിരിച്ച്:

 തിരുവനന്തപുരം: വി.ശിവൻകുട്ടി (നേമം),വി.ജോയ് (വർക്കല),ഒ.എസ്.അംബിക (ആറ്റിങ്ങൽ),ഡി.കെ.മുരളി (വാമനപുരം),കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം),വി.കെ.പ്രശാന്ത് (വട്ടിയൂർക്കാവ്),ജി.സ്റ്റീഫൻ (അരുവിക്കര),സി.കെ.ഹരീന്ദ്രൻ (പാറശാല),ഐ.ബി.സതീഷ് (കാട്ടാക്കട), കെ.ആൻസലൻ (നെയ്യാറ്റിൻകര).

 കൊല്ലം: കെ.എൻ.ബാലഗോപാൽ (കൊട്ടാരക്കര),എസ്.ജയമോഹൻ (കൊല്ലം),എം.നൗഷാദ് (ഇരവിപുരം),ഡോ. സുജിത് വി.ജയൻപിള്ള (ചവറ),എസ്.എൽ.സജികുമാർ (കുണ്ടറ).

ആലപ്പുഴ: സജി ചെറിയാൻ (ചെങ്ങന്നൂർ), ദലീമ ജോജോ (അരൂർ),പി.പി.ചിത്തരഞ്ജൻ (ആലപ്പുഴ),എച്ച്.സലാം (അമ്പലപ്പുഴ),എം.എസ്.അരുൺകുമാർ (മാവേലിക്കര),യു.പ്രതിഭ (കായംകുളം).

തൃശൂർ: എ.സി.മൊയ്തീൻ (കുന്നംകുളം),ഡോ. ആർ.ബിന്ദു (ഇരിങ്ങാലക്കുട),പി.രാമചന്ദ്രൻ (പുതുക്കാട്),സേവ്യർ ചിറ്റിലപ്പള്ളി (വടക്കാഞ്ചേരി),യു.ആർ.പ്രദീപ് (ചേലക്കര),എൻ.കെ.അക്ബർ (ഗുരുവായൂർ),പ്രൊഫ. സി.രവീന്ദ്രനാഥ് (മണലൂർ).

 കണ്ണൂർ: പിണറായി വിജയൻ (ധർമ്മടം),കെ.കെ.ശൈലജ (പേരാവൂർ),വി.കെ.സനോജ് (മട്ടന്നൂർ),ടി.ഐ.മധുസൂദനൻ (പയ്യന്നൂർ),എം.വിജിൻ (കല്യാശ്ശേരി),കെ.വി.സുമേഷ് (അഴീക്കോട്),പി.കെ.ശ്യാമള (തളിപ്പറമ്പ്),കാരായി രാജൻ (തലശ്ശേരി).

 കോഴിക്കോട്: പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂർ),ടി.പി.രാമകൃഷ്ണൻ (പേരാമ്പ്ര),കെ.ദാസൻ (കൊയിലാണ്ടി),തോട്ടത്തിൽ രവീന്ദ്രൻ (കോഴിക്കോട് നോർത്ത്),കെ.പി.കുഞ്ഞമ്മദ് കുട്ടി (കുറ്റ്യാടി),ലിന്റോ ജോസഫ് (തിരുവമ്പാടി),കെ.എം.സച്ചിൻ ദേവ് (ബാലുശ്ശേരി).

 പാലക്കാട്: എം.ബി.രാജേഷ് (തൃത്താല),പി.മമ്മിക്കുട്ടി (ഷൊർണ്ണൂർ),കെ.പ്രേംകുമാർ (ഒറ്റപ്പാലം),കെ.ശാന്തകുമാരി (കോങ്ങാട്),എ.പ്രഭാകരൻ (മലമ്പുഴ),പി.പി.സുമോദ് (തരൂർ),കെ.പ്രേമൻ (നെന്മാറ),ടി.എം.ശശി (ആലത്തൂർ).

 മലപ്പുറം: മന്ത്രി വി.അബ്ദുറഹിമാൻ (താനൂർ),കെ.ടി.ജലീൽ (തവനൂർ),എം.കെ.സക്കീർ (പൊന്നാനി),യു.ഷറഫലി (നിലമ്പൂർ),കെ.സബാഹ് (വേങ്ങര).

 എറണാകുളം: പി.രാജീവ് (കളമശ്ശേരി),കെ.ജെ.മാക്സി (കൊച്ചി),കെ.എൻ.ഉണ്ണികൃഷ്ണൻ (തൃപ്പൂണിത്തുറ),എം.ബി.ഷൈനി (വൈപ്പിൻ),ആന്റണി ജോൺ (കോതമംഗലം),പി.വി.ശ്രീനിജൻ (കുന്നത്തുനാട്).

 കണ്ണൂർ:

പിണറായി വിജയൻ (ധർമ്മടം),

കെ.കെ.ശൈലജ (പേരാവൂർ),

വി.കെ.സനോജ് (മട്ടന്നൂർ),

ടി.ഐ.മധുസൂദനൻ (പയ്യന്നൂർ)

എം.വിജിൻ (കല്യാശ്ശേരി),

കെ.വി.സുമേഷ് (അഴീക്കോട്),

പി.കെ.ശ്യാമള (തളിപ്പറമ്പ്),

കാരായി രാജൻ (തലശ്ശേരി).

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347895/cpm-candidate-list-released-55-sitting-mlas-will-seek-election-karayi-rajan-will-contest-in-thalassery)