---
title: "ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്ര ചിറക്ക് ശാപമോക്ഷം ;  സഹസ്ര സരോവർ പദ്ധതിയിൽ ചിറ നവീകരണത്തിന് ഫണ്ടനുവദിച്ചു"
english_title: "Curse of Iringanur Mahashiv Temple Chirak is lifted; Funds have been allocated for renovation of the Chirak in the Sahasra Sarovar project"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347689/curse-of-iringanur-mahashiv-temple-chirak-is-lifted-funds-have-been-allocated-for-renovation-of-the-chirak-in-the-sahasra-sarovar-project"
published_at: "2026-03-14T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b52ddc7586d_Untitled-4_copy.jpg"
keywords: []
---

# ഇരിങ്ങണ്ണൂർ മഹാശിവക്ഷേത്ര ചിറക്ക് ശാപമോക്ഷം ;  സഹസ്ര സരോവർ പദ്ധതിയിൽ ചിറ നവീകരണത്തിന് ഫണ്ടനുവദിച്ചു

> **Lead Summary:** ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷത്രത്തിന് മുന്നിലെ ക്ഷേത്ര ചിറ നവീകര ണത്തിന് പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി സഹസ്ര സമരാവർ സ്കീമിൽ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഫണ്ടനുവദിച്ചു. ഇ.കെ.വിജയൻ എം.എൽ.എക്ക്

## Article Content

ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ ശ്രീ മഹാശിവക്ഷത്രത്തിന് മുന്നിലെ ക്ഷേത്ര ചിറ നവീകര ണത്തിന് പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി സഹസ്ര സമരാവർ സ്കീമിൽ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ഫണ്ടനുവദിച്ചു. ഇ.കെ.വിജയൻ എം.എൽ.എക്ക്

ക്ഷേത്ര വികസന സമിതി ചെയർമാൻ കെ.സി.പി ശിവാനന്ദൻ നൽകിയ നിവേദനത്തെ തുടർന്നാണ് സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള കെ എൽ ഡി സി മുഖേന നവീകര ണ പ്രവർത്തനം നടത്തുന്നതിന് ഫണ്ടനുവരിച്ചത്. കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ, കൃഷി ഓഫിസർ ഉൾപ്പെടെ സ്ഥലം സന്ദർശിച്ചു തുടർ നടപടികൾ സ്വീകരിച്ചുള്ള 9 കോടി രൂപയോളം എസ്റ്റിമേറ്റ് വരുന്ന ഈ നവീകരണ പ്രവൃത്തിക്ക് ആദ്യഗഡുവായി രണ്ട് കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത്.

2.3 ഏക്കർ വിസ്തീർണ്ണം ഉള്ള ഈ ക്ഷേത്രചിറ ചളി നീക്കം ചെയ്‌ത് ശുദ്ധീകരിച്ച് ചുറ്റുമതിൽ കെട്ടി സംരക്ഷിച്ച നവീകരണം പൂർത്തിയായാൽ പരിസരങ്ങളിലെ കിണറുകളിൽ വേനൽ കാലത്ത് ശുദ്ധജലക്ഷാമം നേരിടേണ്ടി വരില്ല. കിണറുകൾ റീച്ചാർജ് ചെയ്യപ്പെടും. ആവശ്യത്തിന് വെള്ളം സുഖമായി എപ്പോഴും ലഭിക്കും. കുടിവെള്ളക്ഷാമം പരിഹരി ക്കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും ജലസേചന സൗകര്യത്തിനും, കൃഷി ആവശ്യങ്ങൾക്കും ഇവ ഉപയോഗപ്പെടുത്താനാവും. കൂടാതെ ആകർഷണിയമായ രീതിയിൽ ഫുട്‌പാത്തുകളും, ജല ഫൗണ്ടനുകൾ സ്ഥാപിച്ചും ചിറയുടെ പരിസരം വൈദ്യുത ദീപങ്ങളാൽ അലങ്കരിച്ച് മനോഹരമാക്കുന്നതും വിനോദ സഞ്ചാരികളെ ഉൾപ്പെടെ ഇവിടേക്ക് ആകർഷിക്കാനും കഴിയും. വർഷങ്ങൾക്ക് മുമ്പ് ക്ഷേത്ര ചിറയിൽ താമരകൾ വിരിഞ്ഞിരുന്നു. മലബാർ ദേവസ്വം ബോർഡിന് കീഴിൽ കളിയാം വെള്ളി (ഗ്രൂ പ്പിൽ ഉൾപ്പെടുന്ന ബി ഗ്രേഡ് ക്ഷേത്രമാണ് ഇതിങ്ങണ്ണൂർ ശ്രീ മഹാ ശിവ ക്ഷേത്രം. ക്ഷേത്ര വികസന സമിതിയിൽ കെ.സി.പി ശിവാനന്ദൻ ചെയർമാനും, ക്ഷേത്രം എക്സ്‌സികുട്ടിവ് ഓഫീസർ ടി. വി രാമചന്ദ്രൻ, നവീകരണ കമ്മറ്റി പ്രസിഡണ്ട് വി.കെ മോഹനൻ വൈസ് പ്രസിഡണ്ട് എം ഹരീന്ദ്രൻ. ഹരീന്ദ്രൻ, സെക്രട്ടറി വത്സരാജ മണലാട്ട് ജോ.സെക്രട്ടറി പി. ബാലൻ, മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.വി വാസു എന്നിവർ അംഗങ്ങളുമാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347689/curse-of-iringanur-mahashiv-temple-chirak-is-lifted-funds-have-been-allocated-for-renovation-of-the-chirak-in-the-sahasra-sarovar-project)