---
title: "കടവത്തൂരിൽ റോഡ് നവീകരണത്തിന്  തടസ്സം നിൽക്കുന്ന  ബസ്സ് ഷെൽട്ടർ പൊളിച്ച് മാറ്റാത്ത സിപിഎം - ഡിവൈഎഫ്ഐ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ്."
english_title: "The UDF says that the CPM-DYFI stand of not demolishing the bus shelter that is obstructing road renovation in Kadavathur is a challenge to the people."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347679/the-udf-says-that-the-cpm-dyfi-stand-of-not-demolishing-the-bus-shelter-that-is-obstructing-road-renovation-in-kadavathur-is-a-challenge-to-the-people"
published_at: "2026-03-14T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b528ee737d3_cvcvv.jpg"
keywords: []
---

# കടവത്തൂരിൽ റോഡ് നവീകരണത്തിന്  തടസ്സം നിൽക്കുന്ന  ബസ്സ് ഷെൽട്ടർ പൊളിച്ച് മാറ്റാത്ത സിപിഎം - ഡിവൈഎഫ്ഐ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ്.

> **Lead Summary:** പിഡബ്ല്യുഡിയുടെ സ്ഥലത്ത് നിൽക്കുന്ന ബസ് ഷെൽട്ടർ പൊളിക്കാതെ ഉദ്യോഗസ്ഥർ സിപിഎമ്മിന് ഒത്താശ ചെയ്യുകയാണെന്നും ഇതിനെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യുഡിഎഫ് കടവത്തൂർ മേഖലാ നേതാക്കൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

## Article Content

പിഡബ്ല്യുഡിയുടെ സ്ഥലത്ത് നിൽക്കുന്ന ബസ് ഷെൽട്ടർ പൊളിക്കാതെ ഉദ്യോഗസ്ഥർ സിപിഎമ്മിന് ഒത്താശ ചെയ്യുകയാണെന്നും ഇതിനെതിരെ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും യുഡിഎഫ് കടവത്തൂർ മേഖലാ നേതാക്കൾ പാനൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നവീകരണ പ്രവർത്തി നടക്കുന്ന മുണ്ടത്തോട് -കടവത്തൂർ റോഡ്,കീഴ്മ‌ാടം കല്ലിക്കണ്ടി തുവക്കുന്ന് റോഡിൻറെ ഭാഗമായ കല്ലിക്കണ്ടി കടവത്തൂർ റോഡിൻറെ കല്ലിക്കണ്ടി -കടവത്തൂർ റോഡ് സംഗമിക്കുന്ന സ്ഥലത്ത് ഓവ് ചാലിന് മുകളിലാണ് സി പി എം ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. നിലവിൽ മുണ്ടത്തോട് റോഡിൽ നിന്നുള്ള മഴ വെള്ളം കടവത്തൂർ ടൗണിലെ ഡ്രൈനേജ് വഴി എലിത്തോട് പുഴയിലേക്കാണ് ഒഴുകാറുള്ളത്.

ബസ് ഷെൽട്ടർ തടസ്സം നിൽക്കുന്ന കാരണം കല്ലിക്കണ്ടി ,മുണ്ടത്തോട് റോഡുകളിൽ നിന്നുള്ള ഓവ് ചാലുകൾ പരസ്‌പരം ബന്ധിപ്പിക്കാൻ സാധിക്കുന്നില്ല. പിഡബ്ല്യുഡി യുടെ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഷെൽട്ടർ നവീകരണ പ്രവർത്തിക്ക് തടസ്സമാണെന്ന് ബോധ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ നടപടി എടുക്കാൻ മടി കാണിക്കുകയാണ്.

റോഡ് വികസനത്തിൻ്റെ ഭാഗമായി 3 ആരാധാനാലയങ്ങളുടെ കെട്ടിട ഭാഗങ്ങൾ, 2 വിദ്യാലയങ്ങളുടെ കെട്ടിട ഭാഗങ്ങൾ, 24 കച്ചവട സ്ഥാപനങ്ങളുടെ ഭാഗങ്ങൾ മുസ്ലിം ലീഗിൻറെ 3 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, നിരവധി വിടുകളുടെ മതിലുകൾ എന്നിവ പൊളിച്ചു മാറ്റിയിട്ടും റോഡ് വികസനത്തിന് തടസ്സമായി നിൽക്കുന്ന ബസ് ഷെൽട്ടർ പൊളിച്ച് മാറ്റാത്ത സി പി എം വികസന വിരുദ്ധവും വഞ്ചാനാപരവുമായ നിലപാടാണ് എടുക്കുന്നതെന്ന് യുഡിഎഫ് നേതാവ് കാട്ടൂർ മഹമ്മൂദ് പറഞ്ഞു.

ബസ് ഷെൽട്ടർ തടസ്സം നിൽക്കുന്നത് നവീകരണ പ്രവർത്തിക്ക് തടസ്സമാണെന്ന് ബോധ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ മടി കാണിക്കുകയാണ്. നാട്ടുകാരുടെ ഏത് സ്വത്തും പൊളിച്ചു മാറ്റിയിട്ടും, പാർട്ടി ഓഫീസും, ബസ് ഷെൽട്ടറും പൊളിച്ചുമാറ്റില്ലെന്ന നിലപാട് പരിഹാസ്യമാണ്. എല്ലാർക്കും തുല്യനീതി ഉറപ്പാക്കണം. ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കിയില്ലെങ്കിൽ പ്രവൃത്തി തടയുന്നതുൾപ്പടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെ.പി സാജു പറഞ്ഞു.

യു.ഡി.എഫ് നേതാക്കളായ ഇസ്മയിൽ നെല്ലൂർ, സജീവൻ എടവന, അബ്ദുള്ള പാലേരി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347679/the-udf-says-that-the-cpm-dyfi-stand-of-not-demolishing-the-bus-shelter-that-is-obstructing-road-renovation-in-kadavathur-is-a-challenge-to-the-people)