---
title: "കുന്നോത്ത് പറമ്പിൻ്റെ  കായിക സ്വപ്നങ്ങൾക്ക് ഇനി കുതിപ്പ് ; പാറാട്  ഇൻഡോർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു"
english_title: "Kunnoth Param's sporting dreams now take a leap forward; Parad Indoor Stadium dedicated to the nation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347651/kunnoth-params-sporting-dreams-now-take-a-leap-forward-parad-indoor-stadium-dedicated-to-the-nation"
published_at: "2026-03-14T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b517ca0d1cf_Untitled-2_copy.jpg"
keywords: []
---

# കുന്നോത്ത് പറമ്പിൻ്റെ  കായിക സ്വപ്നങ്ങൾക്ക് ഇനി കുതിപ്പ് ; പാറാട്  ഇൻഡോർ സ്റ്റേഡിയം നാടിന് സമർപ്പിച്ചു

> **Lead Summary:** കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ കായിക പ്രേമികളുടെ നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് പാറാട്ട് ഇൻഡോർ സ്റ്റേഡിയം കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനംചെയ്തു.

## Article Content

കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ കായിക പ്രേമികളുടെ നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് പാറാട്ട് ഇൻഡോർ സ്റ്റേഡിയം കെ.പി. മോഹനൻ എം.എൽ.എ ഉദ്ഘാടനംചെയ്തു.

കേരള സ്പോർട്സ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ റിപ്പോർട്ട് അവതരിപ്പിച്ചു.കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഫസീല, ജില്ലാ പഞ്ചായത്ത് അംഗം സി.കെ. മുഹമ്മദലി, കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി രാമചന്ദ്രൻ,

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ബിജിഷ, കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എബിൻ ജോസ്,കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.പി. സമീറ, എ പി ലിബിഷ, പി കെ മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി ഒ രജുല, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം ഉഷ, കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ കെ.പി. രാജേഷ്, കെ.ഇ. കുഞ്ഞബ്ദുള്ള, സി. പുരുഷു മാസ്റ്റർ, ഇസ്മായിൽ മുത്താരി, കെ.പി. പ്രഭാകരൻ, സി.കെ. കുഞ്ഞിക്കണ്ണൻ, ശ്രീനിവാസൻ മാറോളി, മൊയ്തു പത്തായത്തിൽ, അഡ്വ: പി.പി. അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

ആധുനിക സൗകര്യങ്ങളോടു കൂടി നിർമ്മിച്ച സ്റ്റേഡിയം പ്രദേശത്തെ കായിക പ്രതിഭകൾക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347651/kunnoth-params-sporting-dreams-now-take-a-leap-forward-parad-indoor-stadium-dedicated-to-the-nation)