---
title: "സ്ത്രീകൾ മുന്നിട്ടിറങ്ങിയ ഒരു സമരവും പരാജയപ്പെട്ടിട്ടില്ലെന്ന് ഡോ.ഡി. സുരേന്ദ്രനാഥ് ; പാനൂർ ഒമാസ് ഹോട്ടലിനെതിരായ പ്രതിഷേധത്തിൽ ഒറ്റപ്പെട്ട് പാനൂർ നഗരസഭ"
english_title: "Dr. D. Surendranath says no struggle led by women has failed; Panur Municipality isolated in protest against Omas Hotel in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347556/dr-d-surendranath-says-no-struggle-led-by-women-has-failed-panur-municipality-isolated-in-protest-against-omas-hotel-in-panoor"
published_at: "2026-03-13T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b44fe6c9b94_Untitled-6_copy.jpg"
keywords: []
---

# സ്ത്രീകൾ മുന്നിട്ടിറങ്ങിയ ഒരു സമരവും പരാജയപ്പെട്ടിട്ടില്ലെന്ന് ഡോ.ഡി. സുരേന്ദ്രനാഥ് ; പാനൂർ ഒമാസ് ഹോട്ടലിനെതിരായ പ്രതിഷേധത്തിൽ ഒറ്റപ്പെട്ട് പാനൂർ നഗരസഭ

> **Lead Summary:** പാനൂർ:ഒമാസ് ഹോട്ടലിലെ മലിനജല പ്രശ്നത്തിൽ ഒറ്റപ്പെട്ട് പാനൂർ നഗരസഭ. ഹോട്ടലിലെയും, പരിസര പ്രദേശങ്ങളിലെയും ജലം പരിശോധിച്ച റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ഈ റിപ്പോർട്ടിന്മേലിലും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ്

## Article Content

പാനൂർ:ഒമാസ് ഹോട്ടലിലെ മലിനജല പ്രശ്നത്തിൽ ഒറ്റപ്പെട്ട് പാനൂർ നഗരസഭ. ഹോട്ടലിലെയും, പരിസര പ്രദേശങ്ങളിലെയും ജലം പരിശോധിച്ച റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ഈ റിപ്പോർട്ടിന്മേലിലും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ്

സമരസമിതി പാനൂർ നഗരസഭ ഓഫിസിലേക്ക് മാർച്ച് നടത്തിയത്. ഒമാസ് റെസ്റ്റോറൻ്റിനെതിരെ പാനൂർ നഗരസഭയ്ക്കു മുന്നിൽ നടന്ന ജനകീയ പ്രതിഷേധത്തിൽ നഗരസഭക്കെതിരെ രൂക്ഷമായ മുദ്രാവാക്യം വിളികളുമുയർന്നു. ബസ്റ്റാൻഡിൽ നിന്നും ആരംഭിച്ച ധർണ്ണ നഗരസഭ ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു.

പരിസ്ഥിതി പ്രവർത്തകൻ ഡോ: ഡി. സുരേന്ദ്രനാഥ് ധർണ്ണ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾ മുന്നിട്ടിറങ്ങിയ ഒരു സമരവും പരാജയപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രദീപ് ശ്രീലകം അധ്യക്ഷത വഹിച്ചു. കെ പി പ്രദീപൻ, എം രത്നാകരൻ, പ്രദീപൻ മാസ്റ്റർ എൻ രതി, രജിൽ കുമാർ, ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ മാർച്ചിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347556/dr-d-surendranath-says-no-struggle-led-by-women-has-failed-panur-municipality-isolated-in-protest-against-omas-hotel-in-panoor)