---
title: "മോഡേൺ ഹോട്ടലിന് 'സെഞ്ച്വറി' ; തലശേരിയുടെ അഭിമാനവും, പൈതൃകവുമാണ് മോഡേൺ ഹോട്ടലെന്ന്  സ്പീക്കർ അഡ്വ.എ.എൻ ഷംസീർ."
english_title: "Modern Hotel celebrates 'century'; Speaker Adv. A. N. Shamseer says Modern Hotel is the pride and heritage of Thalassery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347549/modern-hotel-celebrates-century-speaker-adv-a-n-shamseer-says-modern-hotel-is-the-pride-and-heritage-of-thalassery"
published_at: "2026-03-13T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b445468bbab_Untitled-5_copy.jpg"
keywords: []
---

# മോഡേൺ ഹോട്ടലിന് 'സെഞ്ച്വറി' ; തലശേരിയുടെ അഭിമാനവും, പൈതൃകവുമാണ് മോഡേൺ ഹോട്ടലെന്ന്  സ്പീക്കർ അഡ്വ.എ.എൻ ഷംസീർ.

> **Lead Summary:** തലശേരി: തലശേരിയുടെ രുചി ചരിത്രത്തിൽ ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയ മോഡേൺ ഹോട്ടലിൻ്റെ നൂറാം വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. നൂറാം വാർഷികം പ്രമാണിച്ച്ഹോട്ടലിൽ എത്തിയവർക്ക് വെള്ളിയാഴ്ച ഉച്ചയൂൺ സൗജന്യമായി നൽകി.

## Article Content

തലശേരി: തലശേരിയുടെ രുചി ചരിത്രത്തിൽ ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയ മോഡേൺ ഹോട്ടലിൻ്റെ നൂറാം വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്പീക്കർ. നൂറാം വാർഷികം പ്രമാണിച്ച്ഹോട്ടലിൽ എത്തിയവർക്ക് വെള്ളിയാഴ്ച ഉച്ചയൂൺ സൗജന്യമായി നൽകി.

1926ലാണ് മോഡേൺ ഹോട്ടൽ തലശേരിയുടെ ചരിത്രത്തിനൊപ്പം സഞ്ചരിക്കുന്നത്. രുചികരമായ ഭക്ഷണം എന്നും നൽകിയ മോഡേൺ ഗുണമേന്മയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. സ്വയം തയ്യാർ ചെയ്യുന്ന മസാല ചേരുവകളാണ് മോഡേൺ ഹോട്ടലിൻ്റെ രുചിയുടെ രഹസ്യം. ഹൈസ്ക്കൂൾ പഠനകാലത്തു മുതൽ മോഡേൺ ഹോട്ടലുമായി തുടങ്ങിയ ബന്ധം ജനപ്രതിനിധിയായപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ടെന്ന് നൂറാം വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത സ്പീക്കർ അഡ്വ.എ.എൻ ഷംസീർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും, അന്തരിച്ച മുൻ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും മോഡേൺ ഹോട്ടലിൽ ഭക്ഷണത്തിനെത്താറുണ്ട്. തലശേരിയുടെ പൈതൃകവും, അഭിമാനവുമാണ് മോഡേൺ ഹോട്ടലെന്ന് സ്പീക്കർ പറഞ്ഞു. നഗരസഭാ ചെയർമാൻ

കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കെ സുരേശൻ അദ്ധ്യക്ഷത വഹിച്ചു. വി.എ നാരായണൻ, ഹോട്ടൽ ആന്റ് അസോസിയേഷൻ പ്രസിഡന്റ് ബിനാക്ക അച്ചുതൻ, ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ.കെ. സത്യൻ, എം.പി സുമേഷ്, ടി. പി സഹദേവൻ ജയഭാരതി,കെ. വിനയരാജ്, നാസർ മട്രോളി എന്നിവർ സംസാരിച്ചു. മാനേജിംഗ് ഡയറക്ടർ കെ.അക്ഷയ് നന്ദി പറഞ്ഞു.

സജീവ്മാറോളി, എ. പി. അരവിന്ദാക്ഷൻ ബന്ധുക്കളായ ശൈമജ, ഷീജ, എൻ.കെ മുരളീധരൻ, പ്രേമദാസ്, ജിഷിയ, ജഷീന, ജോഷിമ, പവിത്രൻ, മീന, നിഷി, ശ്രീലക്ഷ്മി, സായൂജ്, ബാബു, വൈഷ്ണവ്, ആദിഷ്, സോണിയ, അഞ്ജലി, മീനാകുമാരി, നിധിൻ, എന്നിവർ ഉൾപ്പടെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

നൂറാം വാർഷികം പ്രമാണിച്ച് വെള്ളിയാഴ്ച ഹോട്ടലിലെത്തിയവർക്ക് ഭക്ഷണം സൗജന്യമായി നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347549/modern-hotel-celebrates-century-speaker-adv-a-n-shamseer-says-modern-hotel-is-the-pride-and-heritage-of-thalassery)