---
title: "തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ.പി മോഹനൻ എം എൽ എ ; കൂത്തുപറമ്പിൽ പി.കെ പ്രവീണിന് സാധ്യതയേറി"
english_title: "K.P. Mohanan MLA says he will not contest the elections; P.K. Praveen's chances increase in Koothuparam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347536/kp-mohanan-mla-says-he-will-not-contest-the-elections-pk-praveens-chances-increase-in-koothuparam"
published_at: "2026-03-13T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4269045abc_Untitled-1_copy.jpg"
keywords: []
---

# തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ.പി മോഹനൻ എം എൽ എ ; കൂത്തുപറമ്പിൽ പി.കെ പ്രവീണിന് സാധ്യതയേറി

> **Lead Summary:** പാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുൻ മന്ത്രി കെ.പി. മോഹനൻ എംഎൽഎ. കഴിഞ്ഞ ദിവസം രാഷ്ട്രീയ ജനതാദൾ കുത്തുപറമ്പ് നിയോജക മണ്ഡലം നേതൃ യോഗത്തിലാണ് കെ.പി. മോഹനൻ്റെ പ്രഖ്യാപനം.

## Article Content

പാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുൻ മന്ത്രി കെ.പി. മോഹനൻ എംഎൽഎ. കഴിഞ്ഞ ദിവസം രാഷ്ട്രീയ ജനതാദൾ കുത്തുപറമ്പ് നിയോജക മണ്ഡലം നേതൃ യോഗത്തിലാണ് കെ.പി. മോഹനൻ്റെ പ്രഖ്യാപനം.

പാനൂർ പുത്തൂർ പി.ആർ. മന്ദിരത്തിലാണ് ആർജെഡി നേതൃയോഗം നടന്നത്. വിവിധ പഞ്ചായത്തു കളിൽ നിന്നെത്തിയ 150 പ്രതി നിധികളാണ് യോഗത്തിൽ പങ്കെടുത്തത്. യോഗം ഉദ്ഘാട നം ചെയ്‌ത കെ.പി. മോഹനൻ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്നും എല്ലാവരുമൊറ്റകെട്ടായി പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. കെ.പി. മോഹനന്റെ സഹോദര പുത്രനും ആർജെഡി സംസ്ഥാന സെക്രട്ടറി യുമായ കെ.പി. പ്രവീൺകുമാ റിൻ്റെ പേരാണ് നേതൃത്വം മുന്നോട്ട് വെച്ചിട്ടുള്ളത്.

മറ്റന്നാൾ തൃശൂരിൽ നടക്കുന്ന ആർജെഡി ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ കമ്മറ്റി അംഗങ്ങൾ, സം സ്ഥാന കമ്മറ്റി ഭാരവാഹികൾ, ജില്ലാ കമ്മറ്റി പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കുന്ന യോഗം തൃശൂർ പേൾ റീജൻ സി ഹോട്ടലിലാണ് വിളിച്ച് ചേർത്തിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347536/kp-mohanan-mla-says-he-will-not-contest-the-elections-pk-praveens-chances-increase-in-koothuparam)