---
title: "പെരിങ്ങോം സി.ഐയെ അക്രമിച്ച കേസ് ;  രണ്ട് ഡി.വൈ.എഫ്.ഐക്കാർ പിടിയിൽ"
english_title: "Peringom CI assault case; Two DYFI members arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347387/peringom-ci-assault-case-two-dyfi-members-arrested"
published_at: "2026-03-13T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b39773ac113_Untitled-1_copy.jpg"
keywords: []
---

# പെരിങ്ങോം സി.ഐയെ അക്രമിച്ച കേസ് ;  രണ്ട് ഡി.വൈ.എഫ്.ഐക്കാർ പിടിയിൽ

> **Lead Summary:** യൂത്ത്‌ലീഗ് നേതാവ് ഷജീർ ഇഖ്ബാലിനെ അക്രമിച്ച കേസിൽ പോലീസ് പിടികൂടിയ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വിഷ്‌ണുപ്രസാദിനെ മോചിപ്പിക്കാൻ പോലീസ് സ്റ്റഷനിൽ അതിക്രമം കാണിച്ച കേസിൽ രണ്ട് പ്രതികളെ ജയിലിലടച്ചു.

## Article Content

യൂത്ത്‌ലീഗ് നേതാവ് ഷജീർ ഇഖ്ബാലിനെ അക്രമിച്ച കേസിൽ പോലീസ് പിടികൂടിയ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ വിഷ്‌ണുപ്രസാദിനെ മോചിപ്പിക്കാൻ പോലീസ് സ്റ്റഷനിൽ അതിക്രമം കാണിച്ച കേസിൽ രണ്ട് പ്രതികളെ ജയിലിലടച്ചു.

ഡി.വൈ.എഫ്.ഐ പെരിങ്ങോം ബ്ലോക്ക് സെക്രട്ടറി സി.വി. വിഷ്‌ണു പ്രസാദ് (21), പെരിങ്ങോം സഹകരണ ബാങ്ക് ജീവനക്കാരൻ നിധിൻ (28) എന്നിവരെയാണ് കാടതി റിമാൻ്റ് ചെയ്തത്.

ഫെബ്രുവരി 25ന് പെരിങ്ങോത്ത് ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച യൂത്ത് ബിഗ് ജില്ലാ സെക്രട്ടറി ഷജീർ ഇക്‌ബാലിനെ മർദിച്ച കേസിലാണ് ചൊവ്വാഴ്‌ച രാത്രി 11.40ഓടെ പെയ്യും കൊഴുമ്മലിലെ വീട്ടിൽ നിന്ന് വിഷ്ണു‌പ്രസാദിനെ കസ്റ്റഡിയിലെടുത്തത്.

ഇതോടെ ഒരുസംഘം ഡി വൈ.എഫ്.‌ഐ- സി.പി.എം പ്രവർത്തകർ പോലീസ് സ്റ്റേഷനിലെത്തി ബഹളംവെക്കുകയും സി.ഐ: ടി.കെ മുകുന്ദനെ കയ്യേറ്റം ചെയ്യുകയും ചെയ്‌തുവെന്നാണ് കേസ്. ഈ കേസിലും വിഷ്‌ണ്യപ്രസാദിനെ പ്രതിചേർത്തു. ഇയാൾ ഉൾപ്പെടെ 15 പേരാണ് പൊലിസിനെ അക്രമിച്ച കേസിൽ പ്രതികൾ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347387/peringom-ci-assault-case-two-dyfi-members-arrested)