---
title: "അമിതശബ്ദം പുറപ്പെടുവിച്ച് ക്ഷേത്രോത്സവ  അനൗൺസ്മെന്റ് ; പിക്കപ്പ് പിടിച്ചെടുത്തു, ഡ്രൈവർക്കെതിരെ കേസ്."
english_title: "Temple festival announcement made with excessive noise; pickup seized, case filed against driver."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347364/temple-festival-announcement-made-with-excessive-noise-pickup-seized-case-filed-against-driver"
published_at: "2026-03-13T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b37d6cc8131_police.1697912334.jpg"
keywords: []
---

# അമിതശബ്ദം പുറപ്പെടുവിച്ച് ക്ഷേത്രോത്സവ  അനൗൺസ്മെന്റ് ; പിക്കപ്പ് പിടിച്ചെടുത്തു, ഡ്രൈവർക്കെതിരെ കേസ്.

> **Lead Summary:** ഹൈക്കോടതി ഉത്തരവ് ലംഘിച്ചും, അനുമതിയി ല്ലാതെയും നിരവധി ലൗഡ്‌സ്‌പീക്കർ ഘടിപ്പിച്ചും അമിത ശബ്ദം പുറപ്പെടുവിച്ചതിന് പിക്കപ്പ് വാഹനം പോലീസ് പിടിച്ചെടുത്തു. കെ. എൽ 58 എ.ഇ 0554 പിക്കപ്പാണ് കൂത്തുപറമ്പ എസ്.ഐ: ബെജിൻ കെ. ബെന്നിയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തത്.

## Article Content

ഹൈക്കോടതി ഉത്തരവ് ലംഘിച്ചും, അനുമതിയി ല്ലാതെയും നിരവധി ലൗഡ്‌സ്‌പീക്കർ ഘടിപ്പിച്ചും അമിത ശബ്ദം പുറപ്പെടുവിച്ചതിന് പിക്കപ്പ് വാഹനം പോലീസ് പിടിച്ചെടുത്തു. കെ. എൽ 58 എ.ഇ 0554 പിക്കപ്പാണ് കൂത്തുപറമ്പ എസ്.ഐ: ബെജിൻ കെ. ബെന്നിയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തത്.

ഇന്ന് പുലർച്ചെ 12.30ഓടെ കൈതേരി പുറക്കണ്ടി ക്ഷേത്രത്തിന് സമീപം റോഡി ലൂടെ ഓടിച്ചുപോകുമ്പോഴാണ് വാഹനം കസ്റ്റഡിയിലെടുത്തത്. വാഹനം ഓടിച്ച കാവിൻമൂല പുത്തൻപുരയിൽ ഹൗസിൽ കെ. ഷിബിൻരാജിന് (30) എതിരെ കേസെടുക്കുകയും ചെയ്തു‌.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347364/temple-festival-announcement-made-with-excessive-noise-pickup-seized-case-filed-against-driver)