---
title: "കിടപ്പുമുറിയിലെ ഫാൻ നന്നാക്കുന്നതിനിടെ ഷോക്കേറ്റ്  ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "Auto driver dies tragically after being shocked while repairing bedroom fan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/347337/auto-driver-dies-tragically-after-being-shocked-while-repairing-bedroom-fan"
published_at: "2026-03-12T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b2f1a3bd5de_Untitled-8_copy.jpg"
keywords: []
---

# കിടപ്പുമുറിയിലെ ഫാൻ നന്നാക്കുന്നതിനിടെ ഷോക്കേറ്റ്  ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** കിടപ്പുമുറിയിലെ ഫാൻ നന്നാക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് ഓട്ടോഡ്രൈവർ മരണമടഞ്ഞു. എൻമകജെ പഞ്ചായത്തിൽ പെർള ശിവഗിരി പർത്താജെ ഹൗസിൽ ധനരാജ് ആണ് മരണമടഞ്ഞത്.

## Article Content

കിടപ്പുമുറിയിലെ ഫാൻ നന്നാക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് ഓട്ടോഡ്രൈവർ മരണമടഞ്ഞു. എൻമകജെ പഞ്ചായത്തിൽ പെർള ശിവഗിരി പർത്താജെ ഹൗസിൽ ധനരാജ് ആണ് മരണമടഞ്ഞത്.

വൈകിട്ടാണ് സംഭവം. കിടപ്പുമുറിയിലെ ഫാൻ തകരാറിലായിരുന്നതിനെത്തുടർന്ന് നന്നാക്കുന്നതി നിടയിൽ ഷോക്കേൽക്കുകയായിരുന്നു. ഉടൻ കാസർക്കോടെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വർഷ ങ്ങളായി പെർള ടൗണിൽ ഓട്ടോഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കൃഷ്‌ണനായ്ക്ക്- ഗിരിജ ദമ്പതികളുടെ മകനാണ്. ഭാര്യ: ദീപ. മക്കൾ: നിഷ്മിത, വിജിത്ത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/347337/auto-driver-dies-tragically-after-being-shocked-while-repairing-bedroom-fan)